കൊച്ചി:  നോർത്ത് പറവൂർ വെടിമറയിൽ ബിജെപി പ്രവർത്തകർക്ക് നേരെ ആക്രമണം. ആക്രമത്തിൽ നാല് ബിജെപി പ്രവർത്തകർക്ക് പരിക്കേറ്റു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്.എസ്.ഡി.പി.ഐ.പ്രവർത്തകരാണ് ആക്രമിച്ചത് എന്ന് ബിജെപി

ബിജെപിയുടെ വിജയ യാത്രയുടെ കൊടിതോരണങ്ങൾ കെട്ടുകയായിരുന്ന ബിജെപി പ്രവർത്തകരെ മാരകായുധങ്ങളുമായെത്തിയഎസ്ഡിപിഐ സംഘം ആക്രമിക്കുകയായിരുന്നു എന്ന് പറയപ്പെടുന്നു..

കഴിഞ്ഞ ദിവസം ആലപ്പുഴയിൽ ആർഎസ്എസ് പ്രവർത്തകൻ നന്ദുവിനെ എസ്ഡിപിഐ സംഘം വെട്ടിക്കൊലപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും എറണാകുളം ജില്ലയിലെ പറവൂരിൽആക്രമണം നടന്നിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here