ചെ​ന്നൈ: മു​തി​ർ​ന്ന സി​പി​ഐ നേ​താ​വും മു​ൻ എം​പി​യു​മാ​യ ഡി. ​പാ​ണ്ഡ്യ​ൻ (88) അ​ന്ത​രി​ച്ചു. ചെ​ന്നൈ രാ​ജീ​വ് ഗാ​ന്ധി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലാ​യി​ന്നു അ​ന്ത്യം. ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​യ​തി​നെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് അ​ദ്ദേ​ഹ​ത്തെ ചെ​ന്നൈ രാ​ജീ​വ് ഗാ​ന്ധി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

സി​പി​ഐ ദേ​ശീ​യ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം, സം​സ്ഥാ​ന സെ​ക്ര​ട്ട​റി തു​ട​ങ്ങി​യ പ​ദ​വി​ക​ൾ അ​ദ്ദേ​ഹം വ​ഹി​ച്ചി​ട്ടു​ണ്ട്. ഇ​ന്ത്യ​ൻ റെ​യി​ൽ​വേ ലേ​ബ​ർ യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ്, സി​പി​ഐ മു​ഖ​പ​ത്ര​മാ​യ ജ​ന​ശ​ക്തി​യു​ടെ പ​ത്രാ​ധി​പ​ർ, ത​മി​ഴ്‌​നാ​ട് ആ​ർ​ട്ട് ആ​ന്‍റ് ലി​റ്റ​റി ഫെ​ഡ​റേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി തു​ട​ങ്ങി​യ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. നി​ര​വ​ധി പു​സ്ത​ക​ങ്ങ​ളും ര​ചി​ച്ചി​ട്ടു​ണ്ട്.

ഇം​ഗ്ലീ​ഷ് സാ​ഹി​ത്യം, നി​യ​മം എ​ന്നി​വ​യി​ൽ ബി​രു​ദം നേ​ടി​യി​ട്ടു​ണ്ട്. പ​രേ​ത​യാ​യ ജോ​യ്സാ​ണ് ഭാ​ര്യ. ര​ണ്ട് പെ​ൺ​മ​ക്ക​ളും ഒ​രു മ​ക​നു​മു​ണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here