തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വടക്കൻ ജില്ലകളിൽ ശക്തമായ പോ​ളിം​ഗ്.  ക​ണ​ക്കു​ക​ൾ പു​റ​ത്തു​വ​രു​മ്പോ​ൾ സംസ്ഥാനത്ത് 73.58 ശ​ത​മാ​നം പോ​ളിം​ഗാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. എ​ന്നാ​ൽ ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലു​ണ്ടാ​യ പോ​ളിം​ഗി​നെ അ​പേ​ക്ഷി​ച്ച് കു​റ​വാ​ണ്. 2016 ൽ 77.35 ​ശ​ത​മാ​നം പോ​ളിം​ഗാ​ണ് ഉ​ണ്ടാ​യ​ത്. മെ​യ് മാ​സം ര​ണ്ടി​ന് ആ​ണ് വോ​ട്ടെ​ണ്ണ​ലും ഫ​ല​പ്ര​ഖ്യാ​പ​ന​വും.

ഏ​റ്റ​വും കൂ​ടു​ത​ൽ പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി​യ​ത് ക​ണ്ണൂ​രും ഏ​റ്റ​വും കു​റ​വ് പ​ത്ത​നം​തി​ട്ട​യി​ലു​മാ​യി​രു​ന്നു. ക​ണ്ണൂ​രി​ൽ 77.02 ശ​ത​മാ​നം പേ​രും വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​പ്പോ​ൾ പ​ത്ത​നം​തി​ട്ട​യി​ൽ 65.05 ശ​ത​മാ​നം പേ​ർ സ​മ്മ​തി​ദാ​നം വി​നിയോ​ഗി​ച്ചു. രാ​വി​ലെ മു​ത​ൽ പ​ല ബൂ​ത്തു​ക​ളി​ലും വോ​ട്ട​ർ​മാ​രു​ടെ നീ​ണ്ട നി​ര പ്ര​ത്യ​ക്ഷ​മാ​യി. ആ​ദ്യ മ​ണി​ക്കൂ​റു​ക​ളി​ൽ ക​ന​ത്ത പോ​ളിം​ഗാ​ണ് ഉ​ണ്ടാ​യ​ത്. ആ​ദ്യ ര​ണ്ടു മ​ണി​ക്കൂ​റി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ​ത് 15 ശ​ത​മാ​നം പേ​ർ‌ വോ​ട്ട് ചെ​യ്തു.

ഒ​റ്റ​പ്പെ​ട്ട സം​ഭ​വ​ങ്ങ​ൾ ഒ​ഴി​ച്ചാ​ൽ വോ​ട്ടെ​ടു​പ്പ് പൊ​തു​വെ സ​മാ​ധാ​ന​പ​ര​മാ​യി​രു​ന്നു. ചി​ല​യി​ട​ത്ത് ചെ​റി​യ സം​ഘ​ർ​ഷ​ങ്ങ​ളും ക​ള്ള​വോ​ട്ട് പ​രാ​തി​ക​ളു​മു​ണ്ടാ​യി. ക​ഴ​ക്കൂ​ട്ട​ത്ത് സി​പി​എം-​ബി​ജെ​പി സം​ഘ​ർ​ഷ​മു​ണ്ടാ​യി. ക​ഴ​ക്കൂ​ട്ടം കാ​ട്ടാ​യി​ക്കോ​ണ​ത്ത് കാ​റി​ലെ​ത്തി​യ ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍ സി​പി​എം പ്ര​വ​ര്‍​ത്ത​ക​രെ ആ ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ ര​ണ്ട് സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​ര്‍ സ​ഞ്ച​രി​ച്ച വാ​ഹ​ന​വും അ​ക്ര​മി​ക​ള്‍ ത​ക​ര്‍​ത്തി​രു​ന്നു.

നേ​മ​ത്ത് ബി​ജെ​പി-​കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ൽ സം​ഘ​ർ​ഷ​മു​ണ്ടാ​യി. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി കെ. ​മു​ര​ളീ​ധ​ര​ന്‍റെ വാ​ഹ​നം ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ ത​ട​ഞ്ഞു. വെ​ള്ളാ​യ​ണി സ്റ്റു​ഡി​യോ റോ​ഡ് പ​രി​സ​ര​ത്തു​ള്ള വീ​ടു​ക​ളി​ൽ ക​യ​റി വോ​ട്ട​ഭ്യ​ർ​ഥ​ന ന​ട​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു സ്ഥാ​നാ​ർ​ഥി​ക്കും പ്ര​വ​ർ​ത്ത​ക​ർ​ക്കും നേ​രെ ആ​ക്ര​മണ​മു​ണ്ടാ​യ​ത്.

അ​തേ​സ​മ​യം, സം​സ്ഥാ​ന​ത്ത് ചി​ല​യി​ട​ങ്ങ​ളി​ൽ യ​ന്ത്ര​ത്ത​ക​രാ​ര്‍ മൂ​ലം വോ​ട്ടെ​ടു​പ്പ് വൈ​കി. ധ​ർ​മ്മ​ടം മ​ണ്ഡ​ല​ത്തി​ലെ പി​ണ​റാ​യി സ്കൂ​ളി​ൽ മു​ഖ്യ​മ​ന്ത്രി വോ​ട്ട് ചെ​യ്യു​ന്ന ബൂ​ത്തി​ലെ വോ​ട്ടിം​ഗ് മെ​ഷീ​നി​ൽ യ​ന്ത്ര​ത്ത​ക​രാ​റു​ണ്ടാ​യെ​ങ്കി​ലും പി​ന്നീ​ട് ത​ക​രാ​ർ പ​രി​ഹ​രി​ച്ച് പോ​ളിം​ഗ് പു​ന​രാ​രം​ഭി​ച്ചു. കൈ​പ്പ​ത്തി ചി​ഹ്ന​ത്തി​ൽ കു​ത്തി​യാ​ല്‍ വോ​ട്ട് താ​മ​ര​യ്ക്ക് പോ​കു​ന്ന​താ​യും പ​രാ​തി ഉ​യ​ർ​ന്നു. ക​ൽ​പ്പ​റ്റ മ​ണ്ഡ​ല​ത്തി​ലെ ക​ണി​യാ​മ്പ​റ്റ പ​ഞ്ചാ​യ​ത്തി​ലെ 54-ാം ന​മ്പ​ർ ബൂ​ത്തി​ലാ​ണ് സം​ഭ​വം.ഇ​വി​ടെ വോ​ട്ടെ​ടു​പ്പ് താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​യ്ക്കു​ക​യും ചെ​യ്തു. മൂ​ന്നു പേ​ർ വോ​ട്ട് കൈ​പ്പ​ത്തി​ക്കു ചെ​യ്ത​തി​ൽ ര​ണ്ടു പേ​രു​ടെ വോ​ട്ട് താ​മ​ര​യ്ക്കും ഒ​രാ​ളു​ടേ​ത് ആ​ന ചി​ഹ്ന​ത്തി​ലു​മാ​ണ് കാ​ണി​ച്ച​ത്.

ന​ട​ൻ മ​മ്മൂ​ട്ടി വോ​ട്ട് ചെ​യ്യാ​നെ​ത്തി​യ ദൃ​ശ്യ​ങ്ങ​ൾ മാ​ധ്യ​മ​ങ്ങ​ൾ പ​ക൪​ത്തു​ന്ന​തി​നെ​തി​രെ ബി​ജെ​പി രം​ഗ​ത്തെ​ത്തി. തൃ​ക്കാ​ക്ക​ര​യി​ലെ ബി​ജെ​പി സ്ഥാ​നാ​ർ​ഥി എ​സ്. സ​ജി​യു​ടെ ഭാ​ര്യ​യാ​ണ് ദൃ​ശ്യ​ങ്ങ​ൾ പ​ക​ര്‍​ത്തു​ന്ന​തി​നെ ചോ​ദ്യം ചെ​യ്‌​ത​ത്. എ​റ​ണാ​കു​ളം പൊ​ന്നു​രു​ന്നി സി​കെ​എ​സ് സ്‌​കൂ​ളി​ലാ​ണ് മ​മ്മൂ​ട്ടി ഭാ​ര്യ സു​ല്‍​ഫ​ത്തി​നൊ​പ്പം വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​നെ​ത്തി​യ​ത്.

കോ​ട്ട​യം ജി​ല്ല​യു​ടെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ഉ​ച്ച​യ്ക്ക് ശേ​ഷം ശ​ക്ത​മാ​യ കാ​റ്റും മ​ഴ​യും ഉ​ണ്ടാ​യ​ത് പോ​ളിം​ഗി​നെ ബാ​ധി​ച്ചു. പു​തു​പ്പ​ള്ളി, ക​ടു​ത്തു​രു​ത്തി, പാ​ലാ, പൂ​ഞ്ഞാ​ർ മ​ണ്ഡ​ല​ങ്ങ​ളു​ടെ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ശ​ക്ത​മാ​യ മ​ഴ​യു​ണ്ടാ​യ​ത്. ഇ​തേ​തു​ട​ർ​ന്ന് വോ​ട്ട​ർ​മാ​ർ പോ​ളിം​ഗ് ബൂ​ത്തി​ലേ​ക്ക് എ​ത്തു​ന്ന​ത് കു​റ​ഞ്ഞു.

കോ​ട്ട​യ​ത്ത് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ന്‍ ക്യൂ​വി​ല്‍ കാ​ത്തു നി​ന്ന വോ​ട്ട​ര്‍ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. നാ​ഗ​മ്പ​ടം സ്വ​ദേ​ശി അ​ന്ന​മ്മ ദേ​വ​സ്യ​യാ​ണു മ​രി​ച്ച​ത്.

ആറന്‍മുള വള്ളംകുളത്ത് വോട്ടര്‍ കുഴഞ്ഞുവീണു മരിച്ചു. ഗോപിനാഥകുറുപ്പ് (65) ആണ് മരിച്ചത്. കുഴഞ്ഞുവീണ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here