തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യം ഹോം ഡെലിവറി ചെയ്യേണ്ടെന്ന് എക്സൈസ് മന്ത്രി എം.വി. ഗോവിന്ദൻ. മദ്യത്തിന് ഹോം ഡെലിവറി തുടങ്ങണമെങ്കില്‍ നയപരമായ തീരുമാനം എടുക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് വ്യാപനവും ലോക്ക്ഡൗണും പരിഗണിച്ച് മദ്യവിതരണത്തിന് ആപ്പ് വഴിയുള്ള ബുക്കിംഗ് സംവിധാനം തിരിച്ചുകൊണ്ടുവരാനാണ് ആലോചിക്കുന്നത്. ഇതിനായി ബെവ്കോ എംഡിയുമായി ചർച്ച നടച്ചത്തിയതായും മന്ത്രി പറഞ്ഞു