തി​രു​വ​ന​ന്ത​പു​രം: ജൂ​ൺ ഒ​ന്ന് മു​ത​ൽ ട്ര​യ​ൽ അ​ടി​സ്ഥാ​ന​ത്തി​ൽ കൈ​റ്റ് വി​ക്ടേ​ഴ്‌​സി​ലൂ​ടെ സം​പ്രേ​ഷ​ണം ചെ​യ്യു​ന്ന ഫ​സ്റ്റ്‌​ബെ​ൽ 2.0 ഡി​ജി​റ്റ​ൽ ക്ലാ​സു​ക​ളു​ടെ ടൈം​ടേ​ബി​ൾ കൈ​റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ചു. അം​ഗ​ണ​വാ​ടി കു​ട്ടി​ക​ൾ​ക്കു​ള്ള “കി​ളി​ക്കൊ​ഞ്ച​ൽ’ ജൂ​ൺ ഒ​ന്നു മു​ത​ൽ നാ​ലു വ​രെ രാ​വി​ലെ 10.30 നാ​യി​രി​ക്കും. ഇ​തി​ന്‍റെ പു​നഃ​സം​പ്രേ​ഷ​ണം ജൂ​ൺ ഏ​ഴു മു​ത​ൽ 10 വ​രെ ന​ട​ത്തും.

പ്ല​സ്ടു ക്ലാ​സു​ക​ൾ​ക്ക് ജൂ​ൺ ഏ​ഴു മു​ത​ൽ 11 വ​രെ​യാ​ണ് ആ​ദ്യ ട്ര​യ​ൽ. രാ​വി​ലെ എ​ട്ട​ര മു​ത​ൽ 10 വ​രെ​യും വൈ​കു​ന്നേ​രം അ​ഞ്ച് മു​ത​ൽ ആ​റ് വ​രെ​യു​മാ​യി ദി​വ​സ​വും അ​ഞ്ചു ക്ലാ​സു​ക​ളാ​ണ് പ്ല​സ്ടു​വി​നു​ണ്ടാ​കു​ക. ജൂ​ൺ 14 മു​ത​ൽ 18 വ​രെ ഇ​തേ ക്ര​മ​ത്തി​ൽ ക്ലാ​സു​ക​ൾ പു​നഃ​സം​പ്രേ​ഷ​ണം ചെ​യ്യും.

ഒ​ന്നു മു​ത​ൽ പ​ത്തു വ​രെ ക്ലാ​സു​ക​ളു​ടെ ആ​ദ്യ ട്ര​യ​ൽ ജൂ​ൺ ര​ണ്ട് മു​ത​ൽ നാ​ല് വ​രെ​യാ​യി​രി​ക്കും. ഇ​തേ ക്ലാ​സു​ക​ൾ ജൂ​ൺ ഏ​ഴു മു​ത​ൽ ഒ​മ്പ​ത് വ​രെ​യും ജൂ​ൺ 10 മു​ത​ൽ 12വ​രെ​യും പു​നഃ​സം​പ്രേ​ഷ​ണം ചെ​യ്യും. പ​ത്താം ക്ലാ​സി​നു​ള്ള മൂ​ന്നു ക്ലാ​സു​ക​ൾ ഉ​ച്ച​യ്ക്ക് 12.00 മു​ത​ൽ 01.30 വ​രെ​യാ​ണ്.

ഒ​ന്നാം ക്ലാ​സു​കാ​ർ​ക്ക് രാ​വി​ലെ 10 നും ​ര​ണ്ടാം ക്ലാ​സു​കാ​ർ​ക്ക് 11 നും ​മൂ​ന്നാം ക്ലാ​സു​കാ​ർ​ക്ക് 11.30 നു​മാ​ണ് ഫ​സ്റ്റ്‌​ബെ​ൽ 2.0 ഡി​ജി​റ്റ​ൽ ക്ലാ​സു​ക​ൾ. നാ​ല്(​ഉ​ച്ച​ക്ക് 1.30) അ​ഞ്ച്(​ഉ​ച്ച​ക്ക് 2) ആ​റ്(2.30), ഏ​ഴ്(03.00), എ​ട്ട്(3.30) എ​ന്ന ക്ര​മ​ത്തി​ൽ ട്ര​യ​ൽ ക്ലാ​സു​ക​ൾ ഓ​രോ പീ​രി​യ​ഡ് വീ​ത​മാ​യി​രി​ക്കും. ഒ​ൻ​പ​താം ക്ലാ​സി​ന് വൈ​കു​ന്നേ​രം നാ​ല് മു​ത​ൽ അ​ഞ്ച് വ​രെ ര​ണ്ടു ക്ലാ​സു​ക​ളു​ണ്ടാ​യി​രി​ക്കും.

ട്ര​യ​ൽ ക്ലാ​സി​ന്‍റെ അ​നു​ഭ​വം​കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​യി​രി​ക്കും തു​ട​ർ​ക്ലാ​സു​ക​ളും അ​ന്തി​മ ടൈം​ടേ​ബി​ളും നി​ശ്ച​യി​ക്കു​ന്ന​തെ​ന്ന് കൈ​റ്റ് സി​ഇ​ഒ കെ.​അ​ൻ​വ​ർ സാ​ദ​ത്ത് അ​റി​യി​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here