ന്യൂഡൽഹി : കൊറോണ സാഹചര്യത്തെ തുടർന്ന് ഏർപ്പെടുത്തിയ യാത്രാ വിലക്ക് നീക്കാൻ തീരുമാനിച്ച് കുവൈത്ത്. വാക്‌സിൻ സ്വീകരിച്ചവർക്ക് ഓഗസ്റ്റ് ഒന്ന് മുതൽ രാജ്യത്ത് പ്രവേശിക്കാം. കുവൈത്ത് താമസ വിസയുള്ള വിദേശികൾക്കാണ് രാജ്യത്ത് പ്രവേശനാനുമതി ലഭിച്ചിരിക്കുന്നത്.

ഫൈസർ, ആസ്ട്രാസെനക, മൊഡേണ, ജോൺസൺ ആൻഡ് ജോൺസൺ എന്നിവയാണ് കുവൈത്ത് അംഗീകരിച്ച വാക്സിനുകൾ. ഈ വാക്സിൻ സ്വീകരിച്ചവർക്കാണ് പ്രവേശനാനുമതി നൽകുക. ഇന്ത്യയിൽ വിതരണം ചെയ്യുന്ന ആസ്ട്രാസെനക വാക്സിനും കുവൈത്ത് അംഗീകാരം നൽകിയിട്ടുണ്ട്.

കഴിഞ്ഞ ഒന്നര വർഷമായി ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് കുവൈത്ത് വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു തീരുമാനം. എന്നാൽ ഓഗസ്റ്റ് ഒന്ന് മുതൽ വിദേശികൾക്കുള്ള പ്രവേശന വിലക്ക് നിയന്ത്രണങ്ങളോടെ നീക്കുകയാണെന്ന് കുവൈത്ത് മന്ത്രിസഭ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here