ഡൽഹി: ഗർഭിണികൾക്ക് കോവിഡ് വാക്സിൻ സ്വീകരിക്കാമെന്നും വാക്സിനേഷൻ അവർക്ക് സഹായമായിരിക്കുമെന്നും വ്യക്തമാക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കോവിഡ് മൂന്നാം തരംഗത്തിന്റെ മുന്നറിയിപ്പിന് പിന്നാലെ രാജ്യത്ത് വാക്സിനേഷൻ വേഗത്തിലാക്കുന്നതിനുള്ള കേന്ദ്രസർക്കാർ ശ്രമത്തിന്റെ ഭാഗമായാണ് പുതിയ തീരുമാനം. അതേസമയം,കൃത്യമായ പഠനറിപ്പോർട്ട് ലഭിക്കുന്നതുവരെ കുട്ടികൾക്കു വാക്സീൻ നൽകുന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടെന്നാണ് കേന്ദ്രത്തിന്റെ തീരുമാനം.

ഗർഭിണികൾ‌ക്ക് വാക്സിൻ നൽകണമെന്നും വാക്സിനേഷൻ അവർക്ക് സഹായമായിരിക്കുമെന്നും ഐ.സി.എം.ആർ‌ ഡയറക്ടർ ജനറല്‍ ഡോ. ബൽറാം ഭാർഗവ വ്യക്തമാക്കി. ഇന്ത്യയിൽ രണ്ട് മുതൽ 18 വയസ്സുവരെ പ്രായമുള്ള കുട്ടികൾക്കു വാക്സിൻ നൽകുന്നതു സംബന്ധിച്ചു പഠനങ്ങൾ നടക്കുകയാണെന്നും സെപ്റ്റംബറോടെ ഇതിന്റെ ഫലം പുറത്തുവന്നതിന് ശേഷം ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നും അദ്ദേഹം അറിയിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here