കൊച്ചി: അടിയന്തരാവസ്ഥ കാലത്തിന് സമാനമായ ജനാധിപത്യ വിരുദ്ധ പ്രവർത്തനങ്ങളാണ് കേരളത്തിൽ ഭരണം നടത്തുന്ന കമ്മ്യൂണിസ്റ്റ് സർക്കാർ നടത്തുന്നതെന്ന്  കേന്ദ്ര വിദേശ കാര്യ സഹമന്ത്രി വി.മുരളീധരൻ പറഞ്ഞു.ദേശീയതക്ക് വേണ്ടി നില കൊള്ളുന്നവരെ സമൂഹത്തിൻ്റെ മുന്നിൽ താറടിച്ചു കാണിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു. ഇതിനെ കാലഘട്ടത്തിന് അനുസരിച്ചുള്ള മാർഗ്ഗങ്ങളിലൂടെ ചെറുക്കേണ്ടതുണ്ട്. നിർഭയമായി അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള സാഹചര്യം ഇല്ലാത്ത അവസ്ഥയാണ് കേരളത്തിൽ.  മാധ്യമങ്ങൾക്ക് പോലും അതിന് കഴിയാത്ത സ്ഥിതിയിലെത്തിയിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.  ബി.ജെ.പി എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അടിയന്തരാവസ്ഥ സമര ഭടന്മാരെ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം  ചെയ്യുകയായിരുന്നു മന്ത്രി. ലക്ഷദ്വീപിൽ നടപ്പാക്കുന്ന ഭരണ പരിഷ്കാരങ്ങൾക്കെതിരെ സംസ്ഥാന മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്ന  പ്രചാരണം നടത്തിയിട്ടും അത് ചൂണ്ടിക്കാട്ടാൻ ഒരു മാധ്യമ പ്രവർത്തകനും തയ്യാറായില്ല.ജനങ്ങൾക്ക് നിർഭയമായി അഭിപ്രായ സ്വാതന്ത്ര്യം അനുഭവിക്കാൻ കഴിയുന്ന  രീതിയിൽ ജനാധിപത്യം ഉറപ്പാക്കാൻ ഉതകുന്ന പ്രവർത്തനം വേണമെന്ന് മന്ത്രി പറഞ്ഞു.കോൺഗ്രസ്സിനെ അധികാരത്തിൽ നിന്ന് പുറത്താക്കിയതിലുള്ള  പക നരേന്ദ്രമോദിയോടുള്ള വ്യക്തിവിദ്വേഷ പ്രചാരണമാക്കി മാറ്റുകയാണ്. കൊവിഡ് പ്രതിരോധത്തിലടക്കം കേന്ദ്ര സർക്കാർ പ്രശംസനീയമായ പ്രവർത്തനങ്ങൾ നടപ്പാക്കി മുന്നോട്ട് പോയപ്പോൾ ഇകഴ്ത്തി കാട്ടാനുള്ള നീക്കം നടന്നു. ആദ്യഘട്ടത്തിൽ വികസിത രാജ്യങ്ങൾക്ക് ഒപ്പം വാക്സിൻ വികസിപ്പിക്കാൻ രാജ്യത്തിന് കഴിഞ്ഞു. എന്നാൽ ഇതിന് ഗുണനിലവാരമില്ലെന്ന പ്രച

LEAVE A REPLY

Please enter your comment!
Please enter your name here