കോവിഡ് മരണം റിപ്പോർട്ട് ചെയ്യാൻ വീകേന്ദ്രീകൃത ഓൺലൈൻ സംവിധാനം സംസ്ഥാനത്തുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ആശുപത്രിയിൽ കോവിഡ് ബാധിച്ച് ഒരാൾ മരണപ്പെട്ടാൽ ചികിത്സിക്കുന്ന ഡോക്ടറോ അല്ലെങ്കിൽ ആശുപത്രി സൂപ്രണ്ടോ മരണം സംബന്ധിച്ച റിപ്പോർട്ട് ഓൺലൈനായി അപ്‌ലോഡ് ചെയ്യണമെന്നും മന്ത്രി പറഞ്ഞു.

രോഗി മരിച്ച് 24 മണിക്കൂറിനുള്ളിൽ തന്നെ ആശുപത്രിയിൽ നിന്ന് ഓൺലൈൻ അപ്‌ഡേഷൻ നടത്തണം. ഈ വിവരങ്ങൾ ക്രോഡീകരിച്ച് ജില്ലാ തലത്തിൽ പ്രസിദ്ധീകരിക്കണം. ഈ സംവിധാനം ഫലപ്രദമായി നടപ്പിലാക്കാനായി സോഫ്റ്റ്‌വെയർ നിർമിച്ചു പരിശീലനം നൽകി. കോവിഡ് മരണങ്ങൾ ഉൾപ്പെടെ എല്ലാ മരണങ്ങളും ആശുപത്രിയിൽ നിന്ന് ഇത്തരത്തിലാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നത്. കൊവിഡ് മരണമാണോ അല്ലയോ എന്ന് ഡോക്ടർമാർ തന്നെയാണ് അവരുടെ മാർഗരേഖ അനുസരിച്ച് തീരുമാനമെടുക്കുകയെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.”കോവിഡ് മരണപട്ടിക പരാതിലഭിച്ചാല്‍ പുന:പരിശോധിക്കാന്‍ തയ്യാറാണെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. മരണകാരണം രേഖപ്പെടുത്തിയത് സംബന്ധിച്ച് ആക്ഷേപമുണ്ടെങ്കില്‍ പ്രത്യേകം പരിശോധിക്കും. “

LEAVE A REPLY

Please enter your comment!
Please enter your name here