തി​രു​വ​ന​ന്ത​പു​രം: എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷാ ഫ​ലം ഈ ​മാ​സം 15 ന് ​പ്ര​ഖ്യാ​പി​ക്കും. മൂ​ല്യ​നി​ര്‍​ണ​യം അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണ്. ശേ​ഷം പ​രീ​ക്ഷാ ബോ​ര്‍​ഡ് ചേ​ര്‍​ന്ന് ഫ​ല​ത്തി​ന് അം​ഗീ​കാ​രം ന​ല്‍​കും.

ഗ്രേ​സ് ന​ൽ​കേ​ണ്ട​തി​ല്ലെ​ന്ന സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തി​നെ​തി​രെ വി​ദ്യാ​ർ​ഥി​ക​ൾ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. എ​ൻ​സി​സി, സ്കൗ​ട്ട്സ് എ​ന്നി​വ​യ്ക്ക് ഗ്രേ​സ്മാ​ര്‍​ക്ക് ന​ല്‍​ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. ഇ​ക്കാ​ര്യ​ത്തി​ൽ ന​യ​പ​ര​മാ​യ തീ​രു​മാ​നം ഉ​ണ്ടാ​യ ശേ​ഷ​മാ​യി​രി​ക്കും ഫ​ല​പ്ര​ഖ്യാ​പ​നം.

ഈ ​മാ​സം ഏ​ഴി​ന് ആ​ണ് പ​ത്താം ക്ലാ​സി​ന്‍റെ മൂ​ല്യ​നി​ര്‍​ണ​യം ആ​രം​ഭി​ച്ച​ത്. മൂ​ല്യ​നി​ര്‍​ണ​യ​ത്തി​നാ​യി 70 ക്യാ​മ്പു​ക​ളി​ലാ​യി 12,512 അ​ധ്യാ​പ​ക​രെ​യും ടി​എ​ച്ച്എ​സ്എ​ൽ​സി പ​രീ​ക്ഷ​യു​ടെ മൂ​ല്യ​നി​ര്‍​ണ​യ​ത്തി​നാ​യി ര​ണ്ട് ക്യാ​മ്പു​ക​ളി​ലാ​യി 92 അ​ധ്യാ​പ​ക​രെ​യു​മാ​ണ് നി​യോ​ഗി​ച്ചി​ട്ടു​ള്ള​ത്.

LEAVE A REPLY

Please enter your comment!
Please enter your name here