ആലുവ:രാജ്യത്തിൻറെ 75 മത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂറൽ ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയത്തിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിൽ ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് സല്യൂട്ട് സ്വീകരിച്ച് ദേശീയ പതാക ഉയർത്തി. രാജ്യത്തിന് സ്വാതന്ത്ര്യം നേടിത്തന്ന പൂർവ്വികരെ സ്മരിക്കുന്നതൊടൊപ്പംതന്നെ, കോവിഡ് മഹാമാരിയുടെ കാലഘട്ടത്തിൽ മരണപ്പെട്ടു പോയിട്ടുള്ള മുന്നണി പോരാളികളായ സേനാംഗങ്ങളേയും, ആരോഗ്യപ്രവർത്തകരോയും പൊതുജനങ്ങളെയും സ്മരിക്കുന്നതായി ജില്ലാ പോലിസ് മേധാവി സ്വാതന്ത്ര്യ ദിന സന്ദേശത്തിൽ പറഞ്ഞു.
ഡി എച്ച് ക്യു കളമശ്ശേരി സബ് ഇൻസ്പെക്ടർ കെ.കെ.അലി ആയിരുന്നു പരേഡ് കമാൻറർ . അഡീഷണൽ എസ് പി ഇ.എൻ.സുരേഷ്, ജില്ല സ്പെഷൽ ബ്രാഞ്ച് ഡി വൈ എസ് പി ആർ.റാഫി, ജില്ലാ ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി വി.രാജീവ്, ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ ഡി വൈ എസ് പി റെജി എബ്രഹാം പി, നാർക്കോട്ടിക് സെൽ ഡി വൈ എസ് പി എം.ആർ.മധുബാബു, ആലുവ ഡിവൈഎസ്പി പി.കെ.ശിവൻകുട്ടി, പെരുമ്പാവൂർ ഡി വൈ എസ് പി ഇ.പി.റജി, മൂവാറ്റുപുഴ ഡി വൈ എസ് പി എസ്.മുഹമ്മദ് റിയാസ്, പുത്തൻകുരിശ് ഡി വൈ എസ് പി ജി.അജയ് നാഥ്, മുനമ്പം ഡി വൈ എസ്.പി ആർ ബൈജു കുമാർ എന്നിവരും, മറ്റ് പോലിസ് ഉദ്യോഗസ്ഥരും സംബന്ധിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here