കൊച്ചി:ആലുവദേശീയപാതഅമ്പാട്ടുകാവ്ക്ഷേത്രത്തിന്സമീപംബൈക്കുകൾകൂട്ടിയിടിച്ച്  യുവാവ് മരിച്ചു.

മട്ടാഞ്ചേരി പെട്ടിക്കാരൻപറമ്പിൽ ആഷിക്ക് (23) ആണ് മരിച്ചത്. ഇരു ബൈക്കുകളിലെയും യാത്രക്കാരായ മൂന്ന് പേർക്ക് പരിക്കേറ്റു. കളമശേരി എ ടു ഇസഡ് പാക്കേഴ്‌സ് ആന്റ് മൂവേഴ്‌സിലെ ജീവനക്കാരനായ ആഷിക്ക് കടുങ്ങല്ലൂർ ഏലൂക്കര ജെയിം ബിൽഡേഴ്‌സ് ഫ്ളാറ്റിൽ വാടകയ്ക്ക്താമസിക്കുകയായിരുന്നു.

വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയാണ് അപകടം. ആഷിക്കിനോടൊപ്പമുണ്ടായിരുന്ന സുഹൃത്ത് ഷംസുദ്ദീൻ, കൂട്ടിയിടിച്ച എതിർ ബൈക്കിലുണ്ടായിരുന്ന തായിക്കാട്ടുകര  സ്വദേശികളായ സഹൽ സലീം, പവിത്രൻ എന്നിവർക്കുമാണ് പരിക്കേറ്റത്. യു ടേൺ എടുത്തു വന്ന ബൈക്കുമായി ആഷിക് സഞ്ചരിച്ചിരുന്നബൈക്ക്കൂട്ടിയിടിക്കുകയായിരുന്നു. ആഷിക് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here