ആലങ്ങാട് യോഗം ശ്രീ മൂലസ്ഥാനമായ മുപ്പത്തടം കാമ്പിള്ളി ശ്രീ ധർമ്മ ശാസ്ത ക്ഷേത്രത്തിൽ ഭദ്ര ദീപം തെളിയിക്കുന്നു.
നിയുക്ത ശബരിമല മേൽശാന്തി ആലുവ മഹാദേവക്ഷേത്രത്തിൽ ദർശനം നടത്തുന്നു.

കൊച്ചി : ആലങ്ങാട് യോഗം ട്രസ്റ്റിന്റെയും മണപ്പുറം മഹാദേവ ക്ഷേത്രം ഉപദേശക സമിതിയുടെയും നേതൃത്വത്തിൽ നിയുക്ത ശബരിമല മേൽശാന്തി എൻ. പരമേശ്വരൻ നമ്പൂതിരി, മാളികപ്പുറം മേൽശാന്തി ശംഭു നമ്പൂതിരി എന്നിവർക്ക് ആലുവ മണപ്പുറത്ത് സ്വീകരണം നൽകി. തുടർന്ന് ഇരുവരും മണപ്പുറം മഹാദേവ ക്ഷേത്രത്തിലും ഭജനമഠത്തിനും മേൽശാന്തി ദർശനം നടത്തി

 .
അൻവർ സാദത്ത് എം.എൽ.എ, ആലങ്ങാട് യോഗംട്രസ്റ് മാനേജിങ് ട്രസ്റ്റി കാമ്പിള്ളി ശങ്കരൻ വേണുഗോപാൽ, ചെയർമാൻ കെ. അയ്യപ്പദാസ്, സെക്രട്ടറി മധുസൂദനൻ, ട്രഷറർ ഹരീഷ് കണ്ണൻ, പെരിയസ്വാമി മോഹനചന്ദ്രൻ സ്വാമി, ട്രസ്റ്റികളായ കലാധരൻ, അജിത് കുമാർ, ക്ഷേത്രം ഉപദേശക സമിതി ഭാരവാഹികളായ പ്രസിഡന്റ്‌ നീലകണ്ഠൻ, ആലുവ നഗരസഭ കൗൺസിലർ എൻ. ശ്രീകാന്ത്, എന്നിവർ സ്വീകരിച്ചു. തോട്ടക്കാട്ടുകര അയ്യപ്പ സേവ സംഘം ഭജന മഠത്തിൽ പ്രസിഡന്റ്‌ അച്യുതൻ പിള്ള, സെക്രട്ടറി ഗോപാലകൃഷ്ണൻ എന്നിവർ സ്വീകരിച്ചു. മേൽശാന്തിയുടെ സഹോദരൻൻ വിഷ്ണു നമ്പൂതിരി, ശബരിമല മുൻ മേൽശാന്തി ദാമോദരൻ പോറ്റി എന്നിവർ കൂടെ ഉണ്ടായിരുന്നു.
ആലങ്ങാട് കോട്ടപ്പുറം സന്താന ഗോപാല മൂർത്തി ക്ഷേത്രത്തിലും, ആലങ്ങാട് യോഗം ശ്രീമൂല സ്ഥാനമായ മുപ്പത്തടം കാമ്പിള്ളി ശ്രീ ധർമ്മ ശാസ്ത ക്ഷേത്രത്തിലും മേൽശാന്തിമാർ ദർശനം നടത്തി. ട്രസ്റ് ഭാരവാഹികൾക്കു പുറമെ ഉപദേശക സമിതി പ്രസിഡന്റ്‌ ശിവൻകുട്ടി, സെക്രട്ടറി സരളബാബു, ട്രഷറർ സായ് പ്രസാദ് തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു. കടുങ്ങല്ലൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുരേഷ് മുട്ടത്തിൽ, ആലങ്ങാട്ബ്ലോക്ക് പഞ്ചായത്ത്ഞ്ചാത്ത് അംഗം രാമചന്ദ്രൻ , കടുങ്ങല്ലൂർ പഞ്ചായത്ത്‌ അംഗങ്ങളായ കെ.എസ്താരാനാഥ് , ലിജിഷ, ബേബി സരോജം തുടങ്ങിയവർ സംബന്ധിച്ചു.
കൊവിഡ് മാനദണ്ഡം പാലിച്ചായിരുന്നു സ്വീകരണം. നിയുക്ത മേൽശാന്തിക്ക് ലഭിച്ച ആദ്യത്തെ സ്വീകരണമാണിത്.
 
 
പ്രകൃതി ക്ഷോഭങ്ങളും മാറാരോഗവുമില്ലാത്ത നല്ലപ്രഭാതം ഉണ്ടാകുമെന്ന് എൻ പരമേശ്വരൻ പോറ്റി
ആലുവ: പ്രകൃതി ക്ഷോഭങ്ങളും മാറാരോഗവുമില്ലാത്ത ഒരു നല്ലപ്രഭാതം വരുമെന്ന് ശബരിമല നിയുക്ത മേൽശാന്തി എൻ. പരമേശ്വരൻ പോറ്റി പറഞ്ഞു. അതിനായി എല്ലാവർക്കും അയ്യപ്പ സ്വാമിയുടെ അനുഗ്രഹം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ആലങ്ങാട് യോഗം ട്രസ്റ്റും മണപ്പുറം മഹാദേവ ക്ഷേത്രം ഉപദേശക സമിതിയും ആലുവ മണപ്പുറത്ത് നൽകിയ സ്വീകരണത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതിപുരാതനമായ കണ്ടിയൂർ മഹാദേവക്ഷേത്രത്തിനടുത്ത് ജനിച്ചുവളർന്ന തനിക്ക് അതുപോലെ ചരിത്ര പ്രാധാന്യമുള്ള ആലുവ മഹാദേവ ക്ഷേത്രത്തിൽ ദർശനം നടത്താൻ കഴിഞ്ഞതിലും സ്വീകരണം ലഭിച്ചതിനും നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here