ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജല നിരപ്പ് 140 അടിയായി ഉയർന്നു. ശക്തമായ മഴ തുടർന്നതോടെയാണ് അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയർന്നത്. ഇതേ തുടർന്ന് തമിഴ്‌നാട് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. 142 അടിയാണ് അണക്കെട്ടിലെ റൂൾ കർവ്.

ജലനിരപ്പ് ഉയർന്നതോടെ കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് തമിഴ്‌നാട് വർദ്ധിപ്പിച്ചിട്ടുണ്ട്. നിലവിൽ 900 ഘടയടി വെള്ളമാണ് തമിഴ്‌നാട് കൊണ്ടുപോകുന്നത്. നേരത്തെ ഇത് 500 ഘനയടിയായിരുന്നു.

അണക്കെട്ടിലെ ജലനിരപ്പ് ഇനിയും ഉയരാനാണ് സാദ്ധ്യത. അങ്ങിനെയെങ്കിൽ സ്പിൽവേ ഷട്ടറുകൾ തുറന്ന് അധിക ജലം ഒഴുക്കി കളഞ്ഞേക്കും. ഷട്ടറുകൾ തുറക്കാൻ സാദ്ധ്യതയുള്ളതിനാൽ പെരിയാറിന്റെ തീരത്തുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

മുല്ലപ്പെരിയാറിലെ അണക്കെട്ടിന് സമാനമായ രീതിയിൽ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പും ഉയരുന്നുണ്ട്. നിലവിൽ 2398.76 ആണ് ജലനിരപ്പ്. ഈ സാഹചര്യത്തിൽ ഇടുക്കി അണക്കെട്ടും തുറന്നേക്കും.

LEAVE A REPLY

Please enter your comment!
Please enter your name here