ന്യൂഡൽഹി : രാജ്യത്തെ മുഴുവൻ കർഷകരുടെ ക്ഷേമത്തിന് പ്രതിജ്ഞാബദ്ധരാണ് കേന്ദ്രസർക്കാരെന്നും ഏറ്റുവും ചെറിയ കർഷകനെ വരെ സംരക്ഷിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി.കാർഷിക ബില്ലിനെ ചിലർ തെറ്റിദ്ധരിപ്പിച്ച് കർഷകരെ തെരുവിലിറക്കി യതിനെ അത്യധികം വേദനയോടെയാണ് കാണുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

രാജ്യത്തെ ഓരോ കർഷകന്റേയും പരിശ്രമത്തിന് നേരിട്ട് ഗുണം ലഭിക്കണം. അതിനാണ് കാർഷിക ബില്ല് കൊണ്ടുവന്നത്. അവരുടെ ഉൽപ്പന്നങ്ങൾ അവർക്കിഷ്ടമുള്ള രാജ്യത്തെ ഏത് പ്രദേശത്തും വിൽക്കാനാകണമെന്നും സർക്കാർ ആഗ്രഹിക്കുന്നു. ചിലർക്ക് ചിലകാര്യങ്ങൾ മനസ്സിലായിട്ടില്ല. അതിന് നിരന്തരം ബഹളങ്ങളും നടക്കുകയാണ്. സർക്കാർ അതീവ വിനയത്തോടെ അവരോട് എല്ലാം പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കുകയാണ്. സർക്കാറിന്റെ ഒരോ ചുവടുവെയ്പ്പും കർഷകർക്കൊപ്പമാണെന്ന് ഉറപ്പുനൽകുന്നു.

മൂന്ന് ബില്ലുകളും ജനങ്ങൾ ഹർഷാരവത്തോടെയാണ് സ്വീകരിച്ചത്. എന്നാൽ അതിനെ മനസ്സിലാക്കാൻ ഒരു വിഭാഗത്തിന് ഇനിയും സാധിച്ചിട്ടില്ല. അതിനാലാണ് മൂന്ന് ബില്ലുകളും പിൻവലിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. കർഷകക്ഷേമം ഉറപ്പാക്കിയതിന്റെ ചരിത്രമുഹൂർത്തമാണ് ഒന്നരലക്ഷം കോടിരൂപ കർഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് എത്തിച്ചുകൊണ്ട് കേന്ദ്രസർക്കാർ നടത്തിയതെന്ന് മറക്കരുതെന്നും പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here