ഇടുക്കി: വാഹനാപകടത്തില്‍ രണ്ട് തീര്‍ത്ഥാടകര്‍ മരിച്ചു. ആന്ധ്രയിലെ കര്‍ണൂല്‍ സ്വദേശികളായ ആദിനാരായണന്‍, ഈശ്വരപ്പ എന്നിവരാണ് മരിച്ചത്.ഇടുക്കി അമലഗിരിയിലാണ് അപകടമുണ്ടായത്.

കാറുമായി ട്രാവലർ കൂട്ടിമുട്ടിയതിനെ തുടര്‍ന്ന്  പുറത്തിറങ്ങി സംസാരിച്ച് നില്‍ക്കേ മിനി ബസ് ട്രാവലറിനു പിന്നിൽ വന്നിടിക്കുകയായിരുന്നു. എതിരെ വന്ന ലോറിയെ ഇടിക്കാതിരിക്കാന്‍ ബസ് വെട്ടിക്കുന്നതിനിടെയായിരുന്നു അപകടം.

LEAVE A REPLY

Please enter your comment!
Please enter your name here