കൊച്ചി:സ്വകാര്യ ബസ് ഉടമകൾ ചൊവ്വാഴ്ച മുതൽ അനിശ്ചിതകാല സമരത്തിലേക്ക്. സംയുക്ത ബസ് ഉടമ സമരസമിതിയുടെനേതൃത്വത്തിലാണ് സമരം.വിദ്യാർത്ഥികളുടെബസ്ചാർജ്കൂട്ടണമെന്നും നികുതി ഒഴിവാക്കണമെന്നും ബസ്ഉടമകൾ ആവശ്യപ്പെട്ടു.

സർക്കാർ നൽകിയ ഉറപ്പ് ഒരു മാസം കഴിഞ്ഞിട്ടും പാലിക്കപ്പെട്ടിട്ടില്ലെന്നാണ് ബസ് ഉടമകൾ ആരോപിക്കുന്നത്. ബസ് ഉടമകൾ ഉന്നയിച്ച ആവശ്യങ്ങളിൽ സർക്കാർ തീരുമാനം വൈകുന്നതിൽ പ്രതിഷേധിച്ചാണ് സമരം.

മിനിമം ചാർജ് 12 രൂപയാക്കണമെന്നും കിലോ മീറ്ററിന് ഒരു രൂപ കൂട്ടണമെന്നുമാണ് ആവശ്യം. വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് വർധിപിക്കണമെന്നും ബസ് ഉടമകൾ ആവശ്യപ്പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here