തിരുവനന്തപുരം: ശബരിമലയിൽ കൂടുതൽ ഇളവ്, മണ്ഡല-മകരവിളക്ക് ഉത്സവ നെയ്യഭിഷേകം നടത്താൻ ഭക്തർക്ക് അനുമതി. രാവിലെ 7 മുതൽ വൈകിട്ട് 12 വരെ ഭക്തർക്ക് നേരിട്ട് നെയ്യഭിഷേകം നടത്തുന്നതിനാണ് അനുമതി. പ്രതിദിന ഭക്തരുടെ എണ്ണം 66,000 ആയി ഉയർത്തുന്നതിനും തീർഥാടനത്തിനായി കാനന പാത വഴിയുള്ള യാത്ര അനുവദിക്കുന്നതിനും തീരുമാനമായി.നേരത്തെ പമ്പാ സ്‌നാനം, നീലിമല കയറ്റം തുടങ്ങിയവയ്ക്ക് അനുമതി നൽകിയിട്ടും ഞായറാഴ്ചയാണ് നെയ്യഭിഷേകത്തിന് അനുമതി നൽകിയത്. ഭക്തർ ഇരുമുടിക്കെട്ടിൽ കൊണ്ടു വരുന്ന നെയ്യ് ശ്രീകോവിലിൽ അഭിഷേകം ചെയ്തു നൽകാൻ അനുവദിക്കണമെന്ന് ദേവസ്വം ബോർഡ് ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്നാണ് മണ്ഡല-മകരവിളക്ക് ഉത്സവ നെയ്യഭിഷേകത്തിന് അനുമതി നൽകിയത്.

LEAVE A REPLY

Please enter your comment!
Please enter your name here