കൊച്ചി .ഉണ്ണി ബാലകൃഷ്ണനും വേണുവിനും പിന്നാലെ മുതിർന്ന മാധ്യമപ്രവർത്തകരായ സ്മൃതി പരുത്തിക്കാടും മഞ്ജുഷ് ഗോപാലും മാതൃഭൂമി ന്യൂസ് ചാനലിൽ നിന്നും പുറത്തു പോകുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം മീഡിയ വണ്‍ അവതാരകനായ അഭിലാഷ് മോഹന്‍ ചാനലില്‍ നിന്നും രാജിവെക്കുന്നതായുള്ള വാർത്തകള്‍ പുറത്ത് വന്നിരുന്നു. മീഡിയ വണ്‍ വിടുന്ന അഭിലാഷ് മോഹന്‍ മാതൃഭൂമി ചാനലില്‍ ഡെപ്യൂട്ടി എഡിറ്ററായി ചുമതലയേല്‍ക്കുമെന്നാണ് ചില മാധ്യമങ്ങളിലെ റിപ്പോർട്ട്. ഈ വാർത്ത വന്നതിനു പിന്നാലെയാണ് മാതൃഭൂമി ന്യൂസിൽ സീനിയർ ന്യൂസ് എഡിറ്ററായി പ്രവർത്തിച്ച സ്മൃതിയും മഞ്ജുഷും ചാനൽ വിടുന്ന റിപ്പോർട്ടുകൾ വന്നത്. ഇരുവരും ചാനലിലെ പ്രൈം ടൈം ചർച്ച അവതാരകരുമാണ്. മാതൃഭൂമി വിടുന്ന സ്മൃതി മീഡിയ വണ്‍ ചാനലിലേക്ക് പോകുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ

LEAVE A REPLY

Please enter your comment!
Please enter your name here