ഫോട്ടോ:ഗുജറാത്തിലെ സബര്‍മതി ആശ്രമം വഴി വിതരണം ചെയ്യാനുള്ള മണ്‍പാത്രങ്ങള്‍ശ്രീമന്‍ നാരായണന്‍ തത്തപ്പിള്ളിയിലെ നിര്‍മ്മാണശാലയിലെത്തി പരിശോധിക്കുന്നു.

കൊച്ചി’ചുട്ടുപൊള്ളുന്ന വേനലില്‍ നീരുറവകള്‍ വറ്റി പക്ഷികള്‍ ദാഹനീരിനായി തലങ്ങും വിലങ്ങും പറന്നു തളര്‍ന്നു വീഴുന്നു.അവര്‍ക്ക് ദാഹജലം ലഭ്യമാക്കി ജീവിതത്തിലേക്ക് തിരികെക്കൊണ്ടുവരുന്ന പദ്ധതിയാണ്’ജീവജലത്തിന് ഒരു മണ്‍പാത്രം’ പദ്ധതി.ഒമ്പതു വര്‍ഷം മുമ്പ് ആലുവ കടുങ്ങല്ലൂർ മുപ്പത്തടം സ്വദേശിയും, പരിതസ്ഥിതി പ്രവർത്തകനുമായ ശ്രീമൻ നാരായണൻ  ആരംഭിച്ച മണ്‍പാത്ര വിതരണം ഈ വര്‍ഷം ഒരു ലക്ഷത്തിലേക്കെത്തുകയാണ്!

|2019 ല്‍ സ്കൗട്സ് ആന്‍റ് ഗൈഡ്സിലെ ഒരു ലക്ഷം വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ച് പദ്ധതി കേരളം മുഴുവന്‍ വ്യാപിപ്പിച്ചു.കഴിഞ്ഞ വര്‍ഷം മഹാരാഷ്ട്രയിലെ സേവാഗ്രാം ആശ്രമം വഴി ഇതര സ്ഥാനങ്ങളിലേക്കും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കുകയുണ്ടായി. ലോകത്താദ്യമായാണ് ഇത്തരം ഒരു പദ്ധതി നടപ്പാക്കുന്നതെന്നു അന്വേഷിച്ചു കണ്ടെത്തിയ തൈവാനിലെ ദി സുപ്രീം മാസ്റ്റര്‍ ചിംങ്ഹായ് ഇന്‍റര്‍ നാഷണല്‍ അസോസിയേഷന്‍ മൂന്നു വര്‍ഷം മുമ്പ് അവരുടെ ദി വേള്‍ഡ് കംപാഷന്‍ അവാര്‍ഡ് നല്‍കി ശ്രീമന്‍ നാരായണനെ ആദരിച്ചിരുന്നു.
ഈ വര്‍ഷം ഗുജറാത്തിലെ സബര്‍മതി ആശ്രമം വഴി പാത്രങ്ങള്‍ വിതരണം ചെയ്യാനുള്ള ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണ്.മണ്‍പാത്രങ്ങള്‍ ആവശ്യമുള്ള സംഘടനകള്‍ മെയില്‍ വഴി ബന്ധപ്പെടണമെന്നു ശ്രീമന്‍ നാരായണന്‍ അഭ്യര്‍ത്ഥിച്ചു.
Mail: sreemannarayanan2014@gmail.com

LEAVE A REPLY

Please enter your comment!
Please enter your name here