ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന സമ്മേളനം ആലുവായിൽ

ആലുവ : കേരള ക്ഷേത്ര സംരക്ഷണ സമിതി 56-മത് സംസ്ഥാന സമ്മേളനം ജൂലൈ 2, 3 തീയതികളിൽ ആലുവയിൽ നടത്തുമെന്ന് സമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

രണ്ടാം തീയതി രാവിലെ ആലുവകേശവ സ്മൃതി ഹാളിൽ സംസ്ഥാനസമിതി യോഗം ചേരും. രാഷ്ട്രീയ സ്വയംസേവക സംഘം മുൻ അഖില ഭാരതീയബൗദ്ധിക്ക് ശിക്ഷൺ പ്രമുഖ് ആർ ഹരിമാർഗനിർദേശം നൽകും.

ഞായറാഴ്ച ആലുവ ടൗൺ ഹാളിലാണ് ( കേളപ്പജി നഗർ) സമ്മേളനം.രാവിലെ 5.45 ന് ഗണപതി ഹോമത്തോടെ പരിപാടികൾ ആരംഭിക്കും.തുടർന്ന് ലളിതാ സഹസ്ര നാമജപം, പഞ്ചവാദ്യം, നാമജപം, സോപാനസംഗീതം എന്നിവ

നടക്കും. 10ന് സമിതി സംസ്ഥാന രക്ഷാധികാരി പി ഇ ബി മേനോൻ ഭദ്രദീപം തെളിയിക്കും. ശിവഗിരി മഠം ശ്രീനാരായണ ധർമ്മ സംഘം പ്രസിഡന്റ് സച്ചിദാനന്ദ സ്വാമികൾ സമ്മേളനം ഉദ്ഘാടനം ചെയ്യും . സ്വാഗതസംഘം പ്രസിഡണ്ട് അഡ്വക്കേറ്റ് ടി ആർ രാമനാഥൻ അധ്യക്ഷത വഹിക്കും. സംസ്ഥാന പ്രസിഡന്റ് എം മോഹൻ ആമുഖപ്രഭാഷണവും ജസ്റ്റിസ് തോട്ടത്തിൽ ബി രാധാകൃഷ്ണൻ മുഖ്യപ്രഭാഷണവും നടത്തും.

സിനിമാസംവിധായകൻ രാമസിംഹൻ, കലാമണ്ഡലം ശങ്കരവാര്യർ എന്നിവരെ സമ്മേളനത്തിൽ ആദരിക്കും

11.30 ന് പ്രതിനിധി സമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് എം മോഹനൻ സംഘടനാ മാർഗരേഖ അവതരിപ്പിക്കും. 1.30 ന് വാർഷിക സമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി കെ എസ്നാരായണൻ റിപ്പോർട്ടും ഖജാൻജി വി എസ്  രാമസ്വാമികണക്കും അവതരിപ്പിക്കും.

പ്രവർത്തകസമിതി രൂപീകരണ യോഗത്തിൽ സമിതി രക്ഷാധികാരി എൻ എം കദംബൻ നമ്പൂതിരിപ്പാട് വരണാധികാരി ആയിരിക്കും. 3 ന് സമാപന സമ്മേളനം സംബോധ് ഫൗണ്ടേഷൻ മുഖ്യ ആചാര്യൻ അദ്ധ്യാത്മാനന്ദ സരസ്വതി സ്വാമികൾ ഉദ്ഘാടനം ചെയ്യും.അഖില കേരള തന്ത്രി സമാജം പ്രസിഡന്റ് വേഴപ്പറമ്പ് ഈശാനൻ നമ്പൂതിരി ആശംസകളർപ്പിക്കും.

പത്രസമ്മേളനത്തിൽ സ്വാഗതസംഘം അധ്യക്ഷൻ അഡ്വക്കേറ്റ് ടിആർ രാമനാഥൻ, ജനറൽ കൺവീനർഎൻഅനിൽകുമാർ,സമിതി സംസ്ഥാന ജനറൽ സെക്രട്ടറി കെ എം നാരായണൻ, സോമരാജ് മാങ്ങാംപ്പിള്ളി തുടങ്ങിയവർ പങ്കെടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here