കൊച്ചി:എം.ഡി.എം.എ യുമായി രണ്ട് യുവാക്കൾ ആലുവയിൽ പോലീസിന്‍റെ പിടിയിലായി. തൊടുപുഴ ഇടവെട്ടി ചിറപ്പടി കുറ്റിവേലിൽ ഷിജാസ് (28), ഇടവെട്ടി കിഴക്കേ മഠം റഫീഖ് (31) എന്നിവരെയാണ് ആലുവ പോലീസ് പിടികൂടിയത്. ഇവരിൽ നിന്ന് 0.925 മില്ലിഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു. പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. എം.ഡി.എം.എ പായ്ക്കു ചെയ്തു വിൽക്കുവാനുള്ള ചെറിയ കവറുകളും വാഹനത്തിൽ നിന്ന് കണ്ടെടുത്തു..

LEAVE A REPLY

Please enter your comment!
Please enter your name here