പനാജി: ഗോവയിൽ കോൺഗ്രസ് എം.എൽഎമാർകൂട്ടത്തോടെബിജെപിയിലേക്ക്. പ്രതിപക്ഷ നേതാവ് ഉൾപ്പെടെ എട്ട് എംഎൽഎമാർ ബിജെപിയിൽ ചേർന്നു.

രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഭാരത് ജോഡോ യാത്ര നടക്കവെ ഗോവയിൽ  എംഎൽഎമാർ കൂട്ടത്തോടെ ബിജെപിയിൽ ചേർന്നത് വൻ തിരിച്ചടിയായി ആകെ 11 എംഎൽഎമാരാണ് കോൺഗ്രസിന് ഗോവയിൽ ഉണ്ടായിരുന്നത്. ഇതിൽ 8 പേരും ബിജെപിയിൽ ചേർന്നു. മുൻ പ്രതിപക്ഷ നേതാവ് മൈക്കിൾ ലോബോ അടക്കമുള്ളവർക്ക് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തിന്റെ നേതൃത്വത്തിൽസ്വീകരണം നൽകി.

പാർട്ടിയെബിജെപിയിൽ ലയിപ്പിക്കാൻ തങ്ങൾ തീരുമാനിച്ചുവെന്നും യോഗം ചേർന്ന ശേഷം പ്രമേയം തയ്യാറാക്കി എല്ലാവരും ഒപ്പിട്ട് നിയമസഭാ സെക്രട്ടേറിയറ്റിൽസമർപ്പിച്ചുവെന്നും ബിജെപിയിൽ ചേർന്ന ശേഷം മാദ്ധ്യമങ്ങളെ കണ്ട മൈക്കിൾ ലോബോ പറഞ്ഞു. ലയനത്തിന്റെ പകർപ്പ് മുഖ്യമന്ത്രിയ്ക്കും നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി..

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കരങ്ങൾ ശക്തിപ്പെടുത്താനാണ് തങ്ങൾ ബിജെപിയിൽ ചേർന്നത്. കോൺഗ്രസ് പാർട്ടി കന്യാകുമാരി മുതൽ കശ്മീർ വരെ ഭാരത് ജോഡോ യാത്ര ആരംഭിച്ചു. ഗോവയിൽ നിന്ന് ഞങ്ങൾ ‘കോൺഗ്രസ് ഹോഡോ’, ‘ഭാരതീയ ജനതാ പാർട്ടി കോ ജോഡോ’ ആരംഭിച്ചുവെന്നും മൈക്കിൾ ലോബോ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടിലൂടെ മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

LEAVE A REPLY

Please enter your comment!
Please enter your name here