കൊച്ചി:കേരളത്തിലെ തെരുവുകള്‍ അക്രമകാരികളായ പട്ടികള്‍ കീഴടക്കുന്നതില്‍ പ്രതിഷേധവുമായി ജോസ് മാവേലിയുടെ ഓടയജ്ഞം ; ഓട്ടയജ്ഞത്തിന് ആലുവ സെന്റ് സേവ്യേഴ്‌സ് കോളജില്‍ ആദ്യസ്വീകരണം നല്കി.  സീനിയര്‍ വെറ്ററന്‍ ചാമ്പ്യന്‍കൂടിയായ ജോസ് മാവേലി തെരുവുനായ വിമുക്തഭാരത സംഘത്തിന്റെ പിന്തുണയോടെയാണ് ഓട്ടയജ്ഞം സംഘടിപ്പിച്ചിരിക്കുന്നത്.
ചൊവ്വാഴ്ച രാവിലെ 11 മണിക്ക് കോളജ് കാമ്പസിലെത്തിയ പ്രതിഷേധയജ്ഞക്കാരെ സെന്റ് സേവ്യേഴ്‌സ് കോളജ് എന്‍.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ അധ്യാപകരും വിദ്യാര്‍ത്ഥിനികളും ചേര്‍ന്നാണ് സ്വീകരിച്ചത്.
തെരുവു പട്ടികളുടെ ശല്യത്തില്‍ പൊറുതിമുട്ടിക്കഴിയുന്ന സാധാരണക്കാരായ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും വേണ്ടി സംസാരിക്കാന്‍ ആരും തയ്യാറാകാതെ മടിച്ചു നില്‍ക്കുമ്പോഴും അതിന്റെഗൗരവംമനസിലാക്കി വര്‍ഷങ്ങളായി പോരാട്ടം നടത്തുന്ന ജോസ് മാവേലിയെ കോളജ് ഒന്നടങ്കം അഭിനന്ദിച്ചു.
ആദ്യ തെരുവുനായ വിമുക്ത ജില്ലയായി എറണാകുളം ജില്ലയെ മാറ്റി രാജ്യത്തിനാകമാനം മാതൃകയാക്കണമെന്നാണ്ജോസ്മാവേലിയുടെയും കൂട്ടരുടെയും ലക്ഷ്യം. അതിനായി തെരുനായ്ക്കളെ ഷെല്‍ട്ടറിലടയ്ക്കൂ… ജനങ്ങളെ രക്ഷിക്കൂ… എന്ന മുദ്രാവാക്യവുമായി എറണാകുളം ജില്ലയിലുടനീളം വരുംദിവസങ്ങളില്‍ പര്യടനം നടത്താനാണ് ജോസ് മാവേലിയുടെയും മറ്റും പദ്ധതി.
പഞ്ചായത്തുകള്‍തോറും ഡോഗ് ഷെല്‍ട്ടറുകള്‍ നിര്‍മ്മിച്ച് നായകളെ അതിനുള്ളിലിട്ട് പരിപാലിച്ചാല്‍ ജനങ്ങള്‍ സുരക്ഷിതമായിരിക്കുെമന്നാണ് ജോസ് മാവേലി അവകാശപ്പെടുന്നത്. ഇന്ന് കേരളത്തില്‍ അക്രമകാരികളായതെരുവുനായ്ക്കളില്‍നിന്നും ദിനംപ്രതി നൂറുകണക്കിന് മനുഷ്യരാണ് കടിയേല്‍ക്കുന്നത്. കഴിഞ്ഞഎട്ടുമാസത്തിനിടെ 21 പേരോളം മരണപ്പെടുകയും ചെയ്തു.  അതിനാല്‍ നായ്ക്കളെ കൊന്നുകളയാന്‍ നിയമമനുവദിക്കുന്നില്ലെങ്കില്‍ജനവാസകേന്ദ്രങ്ങളില്‍നിന്ന് അവയെ പിടിച്ച് പഞ്ചായത്തുകള്‍ തോറും സംരക്ഷണകേന്ദ്രങ്ങള്‍ നിര്‍മ്മിച്ച് അതിനുള്ളിലിടണമെന്ന്അദ്ദേഹംആവശ്യപ്പെട്ടു.. അതിനായി പഞ്ചായത്തുകള്‍ക്കും മറ്റ് പ്രാദേശീക ഭരണകേന്ദ്രങ്ങള്‍ക്കും അധികാരം നല്‍കണം.
2015 ല്‍ ജോസ് മാവേലിയുടെ നേതൃത്വത്തില്‍ അലഞ്ഞ്തിരിയുന്ന അക്രമകാരികളായ തെരുവുനായ്ക്കളെ സംരക്ഷിക്കാനായി എറണാകുളം ജില്ലയിലെ കൂവപ്പടി പഞ്ചായത്തില്‍ സമാനരീതിയില്‍ ഒരു കേന്ദ്രം തുടങ്ങിയെങ്കിലും വാക്‌സിന്‍ലോബിയുടെയും നായ്‌പ്രേമികളുടെയും എതിര്‍പ്പിനെത്തുടര്‍ന്ന് അവസാനിപ്പിക്കേണ്ടി വന്നു.
തെരുവുനായ്ക്കളെ ഷെല്‍ട്ടറിലടയ്ക്കൂ… ജനങ്ങളെ രക്ഷിക്കൂ… എന്ന മുദ്രാവാക്യവുമായി ജോസ് മാവേലിയുടെ 
നേതൃത്വത്തില്‍ നടത്തുന്ന ഓട്ടയജ്ഞത്തിന്  ആലുവ സെന്റ് സേവ്യേഴ്‌സ് കോളജില്‍ സ്വീകരണം നല്കിയപ്പോള്‍

LEAVE A REPLY

Please enter your comment!
Please enter your name here