ന്യൂഡൽഹി: വടക്കഞ്ചേരി ബസ് അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ടുലക്ഷം രൂപ വീതവും പരിക്കേറ്റവരുടെ കുടുംബാംഗങ്ങൾക്ക് അമ്പതിനായിരം രൂപ വീതവും നൽകുമെന്ന് അറിയിച്ചു. അപകടത്തിൽ പ്രധാനമന്ത്രി അതീവ ദുഃഖം രേഖപ്പെടുത്തി.

കേരള സർക്കാർ സഹായം പ്രഖ്യാപിക്കാൻ മടിച്ചു നിൽക്കേയാണ് കേന്ദ്ര പ്രഖ്യാപനം.നേരത്തെ കെ.എസ് ആർ ടി സിയിലെ മരണപെട്ട യാത്രികർക്ക് സഹായം നൽകുമെന്ന് പറഞ്ഞ മന്ത്രി ‘വിദ്യാർത്ഥികളുടെ കാര്യത്തിൽ ഇപ്പോൾ ഒന്നും പറയാനാകില്ലാന്നും മുഖ്യമന്ത്രിയും, മന്ത്രിമാരുമായി ആലോചിച്ച് തീരുമാനിക്കുമെന്നാണ് പറഞ്ഞത്

വടക്കഞ്ചേരിയില്‍ ടൂറിസ്റ്റ് ബസും കെഎസ്‌ആര്‍ടിസിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരില്‍ മൂന്നുപേര്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളാണ്.രണ്ടു പേര്‍ പ്ലസ് ടു വിദ്യാര്‍ത്ഥികളാണ്. സ്‌കൂളിലെ കായികാധ്യാപകനും അപകടത്തില്‍ മരിച്ചു. കെഎസ്‌ആര്‍ടിസി യാത്രക്കാരായ മൂന്നുപേരും മരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here