കൊച്ചി: മദ്യക്കുപ്പിയോട് ചേർത്ത് ഒളിപ്പിച്ചുകടത്തിയ 23 ലക്ഷം രൂപയുടെ സ്വർണം കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ കസ്റ്റംസ് പിടികൂടി.

ദുബായിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്ന് 591 ഗ്രാം സ്വർണമാണ് പിടിച്ചത്. മദ്യക്കുപ്പിയോട് ചേർത്ത് പേസ്റ്റ് രൂപത്തിലാക്കിയ നിലയിലായിരുന്നു സ്വർണം.

പെട്ടെന്ന് മദ്യ പായ്ക്കറ്റ് തുറക്കുമ്പോൾ കുപ്പി മാത്രമാണെന്ന് തോന്നുന്ന വിധം ഗ്രേ നിറം ടേപ്പ് ഉപയോഗിച്ച് പൊതിയുകയും ചെയ്തിരുന്നു. കസ്റ്റംസ് ഇയാളെ വിശദമായി ചോദ്യം ചെയ്യുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here