ന്യൂഡൽഹി: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധിച്ച കേസില്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട നളിനി ശ്രീഹരനെയും ആര്‍പി രവിചന്ദ്രനെയും മോചിപ്പിക്കാന്‍ സുപ്രീം കോടതി ഉത്തരവ്.മോചനം തേടി ഇരുവരും നല്‍കിയ ഹര്‍ജി പരിഗണിച്ചാണ്, ജസ്റ്റിസുമാരായ ബിആര്‍ ഗവായ്, ബിവി നാഗരത്‌ന എന്നിവരുടെ ഉത്തരവ്.

രാജീവ് വധക്കേസില്‍ തന്നെ ശിക്ഷിക്കപ്പെട്ട എജി പേരറിവാളനെ മോചിപ്പിച്ചുകൊണ്ടുള്ള സുപ്രീം കോടതി ഉത്തരവ് നളിനിക്കും രവിചന്ദ്രനും ബാധകമാണെന്ന് ബെഞ്ച് പറഞ്ഞു. 31 വര്‍ഷമായി ജയിലിലാണ് ഇരുവരും.

ഭരണഘടനയുടെ 142-ാം അനുഛേദപ്രകാരമുള്ള അസാധാരണ അധികാരം ഉപയോഗിച്ചാണ്, പേരറിവാളനെ മോചിപ്പിക്കാന്‍ മെയ് 18ന് സുപ്രീം കോടതി ഉത്തരവിട്ടത്. 1991 മെയ് 21ന് ആണ് തമിഴ്‌നാട്ടിലെ ശ്രീപെരുപത്തൂരില്‍ വച്ച്‌ രാജീവ് ഗാന്ധി വധിക്കപ്പെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here