നെടുമ്പാശേരി വിമാനത്താവളത്തില്‍ വീണ്ടും സ്വർണം പിടികൂടി. ദുബായിൽനിന്നെത്തിയ യാത്രക്കാരനിൽനിന്നും വിമാനത്തിന്‍റെ ശുചിമുറിയിൽ നിന്നുമാണ് സ്വർണം പിടികൂടിയത്.

ദുബായില്‍ നിന്ന് എത്തിയ യാത്രക്കാരില്‍ നിന്ന് 44 ലക്ഷം രൂപയുടെ 1068 ഗ്രാം സ്വര്‍ണമാണ് പിടിച്ചത്. സ്വർണം ഗുളിക രൂപത്തിലാക്കി ശരീരത്തിൽ ഒളിപ്പിച്ച് കടത്താനാണ് ശ്രമിച്ചത്.

മറ്റൊരു സംഭവത്തിൽ 40 ലക്ഷത്തിന്‍റെ 845 ഗ്രാം സ്വർണമാണ് ദുബായിൽനിന്നു വന്ന വിമാനത്തിന്‍റെ ശുചിമുറിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. സ്വർണവുമായി എത്തിയ യാത്രക്കാരൻ ഉപേക്ഷിച്ചതെന്നാണ് സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here