കൊല്ലം: കാർ നിയന്ത്രണംവിട്ടു മരത്തിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. കൊല്ലം കുണ്ടറ പെരുമ്പുഴ സൗസൈറ്റിമുക്കിലാണ് സംഭവം.
കുണ്ടറ സ്വദേശി ജോബിൻ ഡിക്രൂസ് (25), പേരയം സ്വദേശി അഗ്നൽ സ്റ്റീഫൻ (25) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെ 3.45നാണ് അപകടമുണ്ടായത്. മൂന്നുപേർക്ക് ഗുരുതരമായി പരിക്കേറ്റു.