വടക്കാഞ്ചേരി ആറ്റൂർ
അസുരൻകുണ്ട് അണക്കെട്ടിൽ വെള്ളം കുത്തനെ താഴ്ന്നു.നിലവിൽ വെള്ളം ക്രമാതീതമായി കുറഞ്ഞതോടെ അണക്കെട്ടിൽ വലിയൊരു കുളത്തിന് സമാനമായ രീതിയിലാണ് വെള്ളം കെട്ടി കിടക്കുന്നത്.

ചേലക്കര വനമേഖലയിലെ വന്യജീവികൾ കുടി വെള്ളത്തിനായി പ്രധാനമായും ആശ്രയിക്കുന്നത് അസുരൻകുണ്ട് അണകെട്ടിനെയാണ്.46 വർഷം മുൻപ് കമ്മിഷൻ ചെയ്ത ഡാമിൽ ഇത്തരത്തിലുള്ള അവസ്ഥ ആദ്യമായിട്ടാണെന്ന് നാട്ടുകാരും വനപാലകരും പറയുന്നു.

അണക്കെട്ടിൽ വളർത്തിയിരുന്ന കാർപ്പ് ഇനങ്ങളിലെ മത്സ്യങ്ങളുടെ വിളവെടുപ്പ് കഴിഞ്ഞ ദിവസം നടന്നിരുന്നു.ശേഷിക്കുന്നവ ചത്തു പൊങ്ങി.കഴിഞ്ഞ ഏതാനും മാസ ങ്ങളായി കാട്ടുതീ പ്രതിരോധ ത്തിന്റെ ഭാഗമായി സന്ദർശകരെ വനംവകുപ്പ് ഇവിടേക്ക് പ്രവേശിപ്പിചിരുന്നില്ല.വെള്ളം വറ്റിവരണ്ടതോടെ  വന്യജീവികൾ വെള്ളത്തിനായി കാടിറങ്ങി തുടങ്ങിയത് കർക്ഷകർക്കുംവിനയാവുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here