തനിക്കെതിരെയുള്ള പരാതിഅന്വേഷിക്കേണ്ടത് വിജിലൻസല്ല,എന്‍ഫോഴ്‌സ്‌മെന്റ്ഡയറക്ടറേറ്റാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. അന്വേഷണത്തെ ഭയക്കുന്നില്ല.നിയമ സംവിധാനത്തിൽ വിശ്വാസമുണ്ട്. ഇപ്പോൾ ഉള്ള അന്വേഷണം രാഷ്ട്രീയ പ്രേരിതമല്ല. പരാതിയിൽ പറഞ്ഞ കാര്യങ്ങൾ നൂറ്ശതമാനം അസത്യമാണെന്നും കെട്ടിച്ചമച്ചതാണെന്നും വി ഡി സതീശൻ വ്യക്തമാക്കി.

ശക്തിധരന്റെ പുതിയ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതാണ്. സുധാകരനെ കൊല്ലാൻ ഗൂഢ സംഘത്തെ സിപിഐഎം അയച്ചിരുന്നുവെന്നാണ് വെളിപ്പെടുത്തൽ. അതിൽ അദ്ദേഹത്തെ അറിയിച്ചത്തിലാണ് രക്ഷപ്പെട്ടത്. കേരളത്തിലെ ജനങ്ങൾ നെഞ്ചിലേറ്റിയ നേതാവാണ് കെ സുധാകരൻ. അദ്ദേഹത്തെ കൊല ചെയ്യനാണ് ഗൂഢ പദ്ധതി ഒരുക്കിയത്. സിപിഐഎമ്മിന്റെ തനിനിറം പുറത്ത് വന്നിരിക്കുന്നു. ചങ്ക് കൊടുത്തും ഞങ്ങൾ അദ്ദേഹത്തെ സംരക്ഷിക്കുമെന്നും വി ഡി സതീശൻ വ്യക്തമാക്കി.

അതേസമയം പുനർജനി പദ്ധതിയിൽ പ്രതിപക്ഷ നേതാവ് വി. ഡി. സതീശനെതിരെ പ്രാഥമിക അന്വേഷണം തുടങ്ങി ഇഡി. വിജിലൻസ് പ്രാഥമിക അന്വേഷണം തുടങ്ങിയതിന് പിന്നാലെയാണ് ഇഡിയും വിവരണശേഖരണം തുടങ്ങിയത്. വിദേശ സംഭാവന നിയന്ത്രണ നിയമം ലംഘിച്ചിട്ടുണ്ടോ എന്നത് പരിശോധിക്കും. പദ്ധതിയുമായി ബന്ധപ്പെട്ട വി.ഡി സതീശന്റെ വിദേശയാത്ര, പണപ്പിരിവ്, പണത്തിന്റെ വിനിയോഗം എന്നിവയും ഇ‍ഡി പരിശോധിക്കും

LEAVE A REPLY

Please enter your comment!
Please enter your name here