തൃശൂർ: ഒഡിഷയിൽ ഏക്കർ കണക്കിന് സ്ഥലത്ത്കഞ്ചാവ്കൃഷിയുംകേരളത്തിലുൾപ്പെടെ വൻതോതിൽ വില്പനയും നടത്തിനന്ന ഗഞ്ചറാണിയും സഹായിയും തൃശൂർ സിറ്റി പൊലീസിന്റെ പിടിയിൽ,. ഒഡിഷയിലെ ഗജപതി ജില്ലയിലെ അഡബ ചുഡാംഗ്ലൂർ സ്വദേശിനി നമിത പരീച്ചയും (32) ഇവരുടെ വലംകൈയായിരുന്ന അഡബ അന്റർബഗാവ് സ്വദേശി അരുൺനായിക്കുമാണ്അറസ്റ്റിലായത്.

ചിയ്യാരത്ത് നിന്ന് 221 കിലോ കഞ്ചാവ് പിടികൂടയകേസിന്റെഅന്വേഷണത്തിനൊടുവിലാണ്ഇവരെ അറസ്റ്റ് ചെയ്തത്. വേഷം മാറി 10 ദിവസത്തോളം ഒഡീഷയിൽ തങ്ങി ഇവരെ നിരീക്ഷിച്ചവരികയായിരുന്നു പൊലീസ്. വനമേഖലയാൽ ചുറ്റപ്പെട്ട അഡബ ഗ്രാമത്തിലെ കഞ്ചാവുക ഷിയും അന്വേഷണത്തിൽ പൊലീസ് കണ്ടെത്തി. ഇവരെ മുൻപ് ഒഡീഷ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും സായുധരായ അനുയായികൾ സ്റ്റേഷൻ ആക്രമിച്ച് മോചിപ്പിച്ചിരുന്നു. അതിനാൽ ഒഡീഷ കേഡറിലെ മലയാളി ഐ.പി. എസ് ഓഫിസർ സ്വാതി എസ്.കുമാറിന്റെ സഹായത്തോടെ രണ്ട് സ്റ്റേഷനുകളിലെ മുഴുവൻ സേനയുടെയും കാവലിലായിരുന്നു അറസ്റ്റ്. അതി വേഗം പ്രതികളെ കേരളത്തിലേക്ക് മാറ്റുകയും ചെയ്തു.

മേയ് അഞ്ചിനാണ് 221 കിലോ കഞ്ചാവ്, കാറിൽ കടത്തുകയായിരുന്ന നാലംഗ സംഘത്തെ നെടുപുഴ പൊലീസും തൃശൂർ സിറ്റി ലഹരിവിരുദ്ധ വിഭാഗവും അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ നാലു പ്രതികളിൽ നിന്നാണ് ‘ഗഞ്ചറാണി’യും സംഘവുമാണ് കേരളത്തിലേക്ക് വൻതോതി കഞ്ചാവ് കടത്തുന്നതിന് നേതൃത്വം നൽകുന്നത് എന്ന് പൊലീസ് മനസിലാക്കി. കഴിഞ്ഞമാസം 14 ന് കഞ്ചാവ് വിറ്റ പണം വാങ്ങാനായി കേരളത്തി ലേക്ക് വരികയായിരുന്ന നമിതയുടെ ഭർത്താ വും ഇടനിലക്കാരനുമായ എറണാകുളം നെല്ലിമറ്റം സ്വദേശി സാജനെ പാലക്കാട്ട് നിന്ന് പിടികൂടി യിരുന്നു. 20 കൊല്ലമായി ഒഡിഷയിലായിരുന്ന സാജൻ അപൂർവമായാണ് കേരളത്തിലേക്ക് വന്നിരുന്നത്.

വൻ മാവോയിസ്റ്റ് സംഘങ്ങളുടെ സഹായത്തോ ടെയാണ് കഞ്ചാവ് കൃഷി. കേന്ദ്രസേനയുടെ ശ ക്തമായ ചെറുത്തുനിൽപ്പിലൂടെ മാവോയിസ്റ്റുക ൾ കുറഞ്ഞെങ്കിലും കാടുകളാൽ ചുറ്റപ്പെട്ട ഗ്രാമ ങ്ങളിൽ കഞ്ചാവ് വ്യാപകമാണ്. ബർഹാംപൂരിലു ഒ ദേശീയപാതയിൽ കഞ്ചാവെത്തിച്ചു നൽകിയ അരുൺ നായിക്കിനെയാണ് ആദ്യം പിടികൂടിയ ത്. അയാളുടെ സഹായത്തോടെ ചുഡാംഗ്പൂർ ഗ്രാമത്തിൽ നമിതയെ കണ്ടെത്തി. പ്രതികളെ റി മാൻഡ് ചെയ്തു. ജില്ലാ പൊലീസ് മേധാവി അങ്കിത് അശോകന്റെ നിർദ്ദേശപ്രകാരം നെടുപുഴ സ്റ്റേഷ ൻ ഇൻസ്പെക്ടർ ടി.ജി.ദീലീപിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

 

LEAVE A REPLY

Please enter your comment!
Please enter your name here