ന്യൂഡൽഹി: യമുനയിലെ ജലനിരപ്പുയർന്നതോടെ വെള്ളക്കെട്ടിൽ മുങ്ങിയ ഡൽഹിയിൽ കനത്ത ജാ ഗ്രത തുടരുന്നു. ഡൽഹി ട്രാൻസ്പോർട്ട് കോർപ റേഷന്റെ ആസ്ഥാനം വെള്ളത്തിൽ മുങ്ങി. ഇതോടെ ഓഫീസിന്റെ പ്രവർത്തനം തത്ക്കാലത്തേയ്ക്ക് നിർത്തി.

ടിക്കറ്റ് കൗണ്ടറിൽ ഉൾപ്പെടെ വെള്ളം കയറിയതോടെ കാഷ്മീരി ഗേറ്റ് ഇന്റർ സ്റ്റേറ്റ് ബസ് ടെർമിനൽ അടച്ചു. തിലാഗ് മാർഗ് പ്രദേശത്ത് സുപ്രീംകോടതി യുടെ പരിസരം വരെ വെള്ളക്കെട്ടുണ്ട്.

നിലവിൽ വെള്ളം നേരിയതോതിൽ ഇറങ്ങിതുട ങ്ങിയിട്ടുണ്ട്. രാവിലെ ആറിന് യമുനയിലെ ജലനിര പ്പ് 208.46 മീറ്ററായി കുറഞ്ഞു. ഉച്ചയ്ക്ക് ഒന്നോടെ ജ ലനിരപ്പ് വീണ്ടും കുറയുമെന്നും കേന്ദ്ര ജല കമ്മീ ഷൻ അറിയിച്ചു.

ഹരിയാനയിലെ ഹികുണ്ട് ഡാം തുറന്നതാണ് യമുനയിലെ ജലനിരപ്പ് പൊടുന്നനെ ഉയരാൻ കാര ണം. മുന്നറിയിപ്പില്ലാതെയാണ് ഹരിയാന സർക്കാ ർ ഡാം തുറന്നതെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ വിമർശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here