ബെംഗളൂരു : മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടി  അന്തരിച്ചു. അർബുദ രോഗത്തിന് ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ ബെംഗളരുവിലെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. 79 വയസായിരുന്നു. ഭാര്യ കാനറാ ബാങ്ക് മുൻ ഉദ്യോഗസ്ഥ മറിയാമ്മ. മക്കൾ: ചാണ്ടി ഉമ്മൻ, അച്ചു ഉമ്മൻ, മറിയം ഉമ്മൻ. പുതുപ്പള്ളി വള്ളക്കാലിൽ കെ ഒ ചാണ്ടിയുടെയും ബേബി ചാണ്ടിയുടെയും മകനായി 1943ലാണ് ജനനം.

പഠനകാലത്ത് അഖില കേരള ബാലജനസഖ്യത്തിന്റെ പ്രസിഡന്റായിരുന്നു. പിന്നീട് കെ എസ്‌ യു പ്രവർത്തകനായി രാഷ്ട്രീയ ജീവിതമാരംഭിച്ചു. 1970 ൽ പുതുപ്പള്ളിയിൽ നിന്ന് നിയമസഭയിലേക്കെത്തി. അന്നുമുതൽ 2021 വരെ തുടർച്ചയായി പുതുപ്പള്ളി നിയോജകമണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. രണ്ട് തവണ മുഖ്യമന്ത്രിയായിരുന്നു. പ്രതിപക്ഷ നേതാവായും പ്രവർത്തിച്ചു.

ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് സംസ്ഥാനത്ത് ഇന്ന് പൊതു അവധി. സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല. അതേസമയം, പി.എസ്.സിയും സാങ്കേതിക സർവകലാശാലയും, കേരള, എം.ജി, കണ്ണൂർ സർവകലാശാലകൾ മുൻനിശ്ചയിച്ച പരീക്ഷകൾ മാറ്റിയിട്ടുണ്ട്.

സംസ്ഥാനത്ത് മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു.

 

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here