കൊച്ചി:ചിരി നിലച്ചു.ചലച്ചിത്ര സംവിധായകൻ  സിദ്ദിഖ് (63) അന്തരിച്ചുകരൾ രോഗബാധയെ തുടർന്ന് ഒരു മാസമായി എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്ന സിദ്ദിഖ് ഇന്നലെപെട്ടെന്നുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് ഗുരുതരാവസ്ഥയിലാവുകയും ഇന്ന് രാത്രി ഒമ്പത് മണിയോടെ മരണം ഔദ്യോഗികമായി സ്ഥിരീകരി ക്കുകയായിരുന്നു.

നാളെ ബുധൻ രാവിലെ 9.00മണി മുതൽ 11.30 മണി വരെ കടവന്ത്ര രാജീവ്‌ ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലും തുടർന്ന് കാക്കനാട് പള്ളിക്കരയിലുള്ള സ്വവസതിയിലും പൊതുദർശനം നടക്കും. വൈകീട്ട് എറണാകുളം സെൻട്രൽജുമാ മസ്ജിദിൽ 6.00 മണിക്ക് ഔദ്യോഗിക ബഹുമതികളോടെ കബറടക്കം നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here