ന്യൂഡൽഹി: കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ ഓൺ ലൈനിൽനിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സാമൂഹിക മാധ്യമങ്ങൾക്ക് നോട്ടീസ് നൽകി കേന്ദ്രം. എക്സ്, യൂട്യൂബ്, ടെലഗ്രാം തുടങ്ങിയ ടെക് കമ്പനികൾക്കാണ് കേന്ദ്ര ഐടി മന്ത്രാലയം നോട്ടീസ് നൽകിയത്.

കാലതാമസം കൂടാതെ തന്നെ ഇത്തരം ഉള്ളടക്കങ്ങൾ നീക്കണം ചെയ്യണമെന്നും അല്ലെങ്കിൽ നിയമപരമായ സംരക്ഷണം നഷ്ടപ്പെടുമെന്നുമാണ് നോട്ടീസിൽ വ്യക്തമാക്കി.

കുട്ടികളെ അശ്ലീലമായി പ്രദർശിപ്പിക്കുന്ന ഉള്ളടക്കങ്ങൾ സ്ഥിരമായി നീക്കം ചെയ്യുകയോ ഉപഭോക്താക്കൾക്ക് അതിലേക്കുള്ള ആക്സസ് നിരോധിക്കുയോ ചെയ്യണമെന്നാണ് കേന്ദ്രം ആവശ്യപ്പെട്ടത്.

ഐടി നിയമങ്ങൾ പ്രകാരം സുരക്ഷിതവും വിശ്വാ സ്യയോഗ്യവുമായ ഇന്റർനെറ്റ് സൃഷ്ടിക്കാൻ കേന്ദ്രം പ്രതിജ്ഞാബദ്ധമാണെന്ന് ഇക്കാര്യം അറിയിച്ചു കൊണ്ട് കേന്ദ്ര ഐടി വകുപ്പ് മന്ത്രി രാജീവ് ചന്ദ്രശേ ഖരൻ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here