ന്യൂഡൽഹി: ഇസ്രയേൽ നഗരങ്ങളിൽ ഹമാസ് നടത്തുന്ന ആക്രമണങ്ങളെ ഇന്ത്യ ഭീകരാക്രമണമായാണ് കണക്കാക്കുന്നതെന്ന് കേന്ദ്രം. പലസ്തീനോടു ള്ള ഇന്ത്യൻ നിലപാടിൽ മാറ്റമില്ലെന്നും വിദേശകാ ര്യ മന്ത്രാലയം വ്യക്തമാക്കി.

പരമാധികാരവും സ്വതന്ത്രവും പ്രായോഗികവുമായ പലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിന് ഇന്ത്യ പിന്തുണ നൽകിയതായി വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ഭാഗ്ചി പറഞ്ഞു.

പലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിനു നേരിട്ടുള്ള ചർച്ചകൾപുനരാരംഭിക്കണമെന്നാണ് ഇന്ത്യ എ പ്പോഴും വാദിക്കുന്നത്. സുരക്ഷിതവും അംഗീകൃതവുമായ അതിർത്തികൾക്കുള്ളിൽ ഇസ്രയേലുമായി സമാധാനത്തോടെ ജീവിക്കുന്ന പലസ്തീൻ എന്ന നിലപാട് എക്കാലവും തുടരുമെന്നും ഭാഗി പറഞ്ഞു.

ഓപ്പറേഷൻ അജയ് പ്രകാരം ചാർട്ടേഡ് വിമാനത്തിൽ 230 ഇന്ത്യക്കാരെ വെള്ളിയാഴ്ച ഇസ്രയേലിൽ നിന്ന് തിരികെകൊണ്ടുവരുമെന്നും അരിന്ദം ഭാഗചി കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here