ഒക്ടോബർ 15ന് വിഴിഞ്ഞം തുറമുഖത്ത് ഹെവി ലോഡ് കാരിയർ കപ്പലിനെ സ്വീകരിക്കുമ്പോൾ നാടിൻ്റെ ഒരു സ്വപ്ന പദ്ധതി യാഥാർത്ഥ്യമായി എന്നതിൽ അഭിമാനിക്കാമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. അന്താരാഷ്ട്ര തുറമുഖ ഭൂപടത്തിൽ കേരളത്തിനു തിളക്കമേറിയ സ്ഥാനം ലഭ്യമാക്കുന്ന വിഴിഞ്ഞം പദ്ധതിക്കു പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും ഹാർദ്ദമായി അഭിനന്ദിക്കുന്നതായും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ആദ്യ ഘട്ടത്തിൽ 400 മീറ്റർ ബർത്ത് പൂർത്തിയാക്കിയതിനെ തുടർന്നാ ണ് 100 അടി ഉയരമുള്ള കൂറ്റൻ ക്രെയിനുമായി ലോഡ് കാരിയർ കപ്പൽ ഞായറാഴ്ച വിഴിഞ്ഞത്ത് എ ത്തുന്നത്.2015 ഓഗസ്റ്റ് 17ന് അന്നത്തെ സർക്കാരാണ് വിഴി ഞ്ഞം തുറമുഖ നിർമാണ കരാർ ഒപ്പുവച്ചത്. 2017 ജൂണിൽ ബർത്തിന്റെ നിർമാണഉദ്ഘാടനം’നടത്തി.പ്രകൃതിദുരന്തങ്ങളും, മഹാമാരിയും പദ്ധതിയെ ചെറിയ തോതിൽ ബാധിച്ചു.

400 മീറ്റർ നീളമുള്ള അഞ്ച് ബർത്തുകളും മൂന്ന് കി ലോമീറ്റർ നീളമുള്ള പുലിമുട്ടും അടങ്ങിയ പദ്ധതി യാണിത്. പുലിമുട്ടിന്റെ നിർമാണം അതിവേഗമാ ണ് പൂർത്തിയാക്കിയത്. 55 ലക്ഷം ടൺ പാറ ഉപ യോഗിച്ച് 2960 മീറ്റർ പുലിമുട്ട് നിർമാണം പൂർത്തിയാക്കി.

ഇതിൽ 2460 മീറ്റർ ആക്രോപോഡ് ഉപയോഗിച്ച് സുരക്ഷിതമാക്കി. പുലിമുട്ട് നിർമാണത്തിന്റെ 30 ശതമാനം പൂർത്തിയാക്കിയാൽ നൽകേണ്ട ആദ്യ ഗഡു 450 കോടി രൂപ കമ്പനിക്ക് നൽകി കേന്ദ്രത്തി ൽ നിന്ന് ലഭിക്കേണ്ട 817 കോടി ലഭ്യമാക്കാനുള്ള തടസങ്ങൾക്ക്, തുറമുഖ മന്ത്രി കേന്ദ്ര ധനമന്ത്രിയു മായി ചർച്ച നടത്തിയതിന്റെ അടിസ്ഥാനത്തിൽ പ രിഹാരമായി.

വിഴിഞ്ഞം മുതൽ ബാലരാമപുരം വരെ 11 കിലോ മീറ്റർ റെയിൽ പാതയ്ക്ക് കൊങ്കൺ റെയിൽവേ ത യാറാക്കിയ ഡിപിആറിന് കേന്ദ്രത്തിന്റെ അംഗീ കാരം ലഭിച്ചു. തുറമുഖത്തെ ദേശീയ പാതയുമാ യി ബന്ധിപ്പിക്കുന്ന റോഡിന് ആവശ്യമായ ഭൂമി ഏറ്റെടുത്ത് നൽകി. ഇതിന്റെ നിർമാണം അന്തിമ ഘട്ടത്തിലാണ്.

2000 പേർക്ക് നേരിട്ട് തൊഴിൽ നൽകാവുന്ന ലോ ജിസ്റ്റിക് പാർക്ക്, പദ്ധതി പ്രദേശത്ത് ആരംഭിക്കാ ൻ കമ്പനി സന്നദ്ധത അറിയിച്ചിട്ടുണ്ട്. പദ്ധതി പ്രദേശത്തുള്ള ആളുകൾക്ക്, പ്രത്യേകിച്ച് യുവാക്കൾ ക്ക് മുന്തിയ പരിഗണന നൽകും. 50 കോടി രൂപ ചെലവിൽ അസാപ് നിർമിച്ച കെട്ടിടത്തിന്റെ നിർമാണം പൂർത്തിയായി.

ഇത് തുറമുഖ അധിഷ്ഠിത തൊഴിൽ പരിശീലനം നൽകുന്ന കേന്ദ്രമാക്കി മാറ്റും. 6000 കോടി രൂപ ചെലവഴിച്ച് നിർമിക്കുന്ന ഔട്ടർ റിംഗ് റോഡ്, തുറ മുഖത്തിന്റെ കണക്ടിവിറ്റി കൂടുതൽ കാര്യക്ഷമമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here