കൊല്ലം:ഓയൂരിൽനിന്നുംതട്ടിക്കൊണ്ടുപോയ ആറു വയസുകാരിയെ ഉടൻ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് പൂയപ്പള്ളി പോലീസ് സ്റ്റേഷന് മുന്നി ൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കുത്തിയിരിപ്പ് പ്രതിഷേധം. സ്റ്റേഷന് മുന്നിൽ നിശബ്ദരായി കൈകൾ കെട്ടിയാണ് പ്രതിഷേധിക്കുന്നത്.

കുഞ്ഞിനെ എത്രയും പെട്ടെന്ന് കണ്ടെത്തണമെ ന്നും അന്വേഷണം ഊർജിതമാക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം നടത്തുന്നത്.

കൊട്ടാരക്കര ഡിവൈഎസ്‌പിയുമായി സംസാരിച്ചതിന് പിന്നാലെയാണ് സ്റ്റേഷന് മുന്നിൽ നിശബ്ദ പ്രതിഷേധം ഇവർ നടത്തുന്നത്.

ക്രമസമാധന ചുമതലയുള്ള എഡിജിപി എം.ആർ. അജിത് കുമാർ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരെല്ലാം പൂയപ്പള്ളി പോലീസ് സ്റ്റേഷനിലാണ് ക്യാംപ് ചെയ്യുന്നത്. ഇവിടെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കുത്തിയിരിപ്പ് സമരം നടത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here