തൃശൂർ: കേരളവർമ കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ റീകൗണ്ടിംഗിന് ഉത്തരവിട്ട് ഹൈക്കോടതി. യൂണിയൻ ചെയർമാൻ സ്ഥാനത്തേയ്ക്കുള്ള തെരഞ്ഞെടുപ്പിൽ എസ്എഫ്ഐസ്ഥാനാർഥികെ.എസ്.അനിരുദ്ധനെ വിജയിയായി പ്രഖ്യാപിച്ച നടപടി കോടതി റദ്ദാക്കി. കെഎസ്യു സ്ഥാനാർഥി ശ്രീക്കുട്ടൻ നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്.

896 വോട്ടാണ് ആദ്യ കൗണ്ടിംഗിൽ കെഎസ സ്ഥാനാർഥിക്ക് ലഭിച്ചത്. 895 വോട്ടുകൾ എസ്എ ഫ്ഐ സ്ഥാനാർഥിക്കും ലഭിച്ചു. ഒരു വോട്ടിന് താ ൻ ജയിച്ചിട്ടും ഇടത് അധ്യാപക സംഘടനാ അനുകൂലികളുടെ പിന്തുണയോടെ തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്നായിരുന്നു ശ്രീക്കുട്ട ൻ്റെ പരാതി.

കോളജ് അധികൃതർ രണ്ട് തവണ റീകൗണ്ടിംഗ് ന ടത്തി എസ്എഫ്ഐ സ്ഥാനാർഥിയെ വിജയിയാ യി പ്രഖ്യാപിച്ചു. റീകൗണ്ടിംഗിനിടെ രണ്ട് തവണ വൈദ്യുതി മുടങ്ങി. ആദ്യം എണ്ണിയപ്പോൾ അസാ ധ്രുവായി പ്രഖ്യാപിച്ച വോട്ടുകൾ കൂടി എണ്ണിയാ ണ് 11 വോട്ടുകൾക്ക് അനിരുദ്ധനെ ജയിപ്പിച്ചതെ ന്നും ഹർജിക്കാരൻ ഉന്നയിച്ചിരുന്നു.

പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയതോടെ ചട്ടപ്രകാരം പോൾ ചെയ്‌ത വോട്ടുകൾ റീകൗണ്ട് ചെയ്യാൻ കോടതി ഉത്തരവിടുകയായിരുന്നു. അ സാധുവോട്ടുകൾ മാറ്റി വച്ച ശേഷമാണ് വോട്ടെ ണ്ണേണ്ടതെന്ന് കോടതി വ്യക്തമാക്കി.

അതേസമയം തെരഞ്ഞെടുപ്പ് റദ്ദാക്കിയ ശേഷം വീ ണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന ഹർജിക്കാര ന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല.

LEAVE A REPLY

Please enter your comment!
Please enter your name here