ഗുവാഹത്തി: രാഹുൽ ഗാന്ധിനയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയ്ക്കെതിരെ ആസമിൽ കേസ്. മുൻകൂട്ടി നിശ്ചയിച്ച റൂട്ട് മാറിയതിനും ഗതാഗതക്കുരുക്കും ജനത്തിന് ബുദ്ധിമുട്ട് ഉണ്ടാക്കി എന്ന് ആരോപിച്ചാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

ബിജെപി പ്രതികാര രാഷ്ട്രീയം കളിക്കുകയാ ണെന്ന് കോൺഗ്രസ് ആരോപിച്ചു. ഭാരത് ജോ ഡോ ന്യായ് യാത്ര ഗുവാഹത്തി നഗരത്തിൽ പ്രവേശിച്ചാൽ നിയമനടപടി സ്വീകരിക്കുമെന്ന് ആസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.

ഭാരത് ജോഡോ ന്യായ് യാത്ര നാഗാലാൻഡി ൽനിന്ന് കഴിഞ്ഞ ദിവസം ആസമിൽ പ്രവേശി ച്ചിരുന്നു. ജനുവരി 25 വരെയാണ് ആസമിൽ  പര്യടനം

LEAVE A REPLY

Please enter your comment!
Please enter your name here