അമരാവതി: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിക്ക് കല്ലേറിൽ പരിക്ക്.വിജയവാഡയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തോട് അനുബന്ധിച്ച് ‘ബസ് യാത്ര’ നടത്തുന്നതിനിടെയാണ്ആക്രമണമുണ്ടായത്. മുഖ്യമന്ത്രിയുടെ നെറ്റിയിലാണ്പരിക്കേറ്റതെന്നും ഉടൻ തന്നെ മെഡിക്കൽ സംഘം സ്ഥലത്തെത്തി പ്രാഥമിക ശുശ്രൂഷ നൽകിയെന്നുമാണ് റിപ്പോർട്ട്.ഇടതുപുരികത്തിന് മുകളിലായാണ് മുറിവേറ്റത്.

ആക്രമണത്തിന്പിന്നിൽടിഡിപിപ്രവർത്തകരാണെന്ന്വൈഎസ്ആർകോൺഗ്രസ്ആരോപിച്ചു. ആൾക്കൂട്ടത്തിൽനിന്ന്കല്ലെറിയുകയായിരുന്നു.

വിജയവാഡയിലെ അജിത് സിംഗ് നഗറിൽറാലിയെത്തിയപ്പോഴായിരുന്നു ആക്രമണം.വിജയവാഡ വെസ്റ്റിൽ നിന്നുള്ള ജനപ്രതിനിധിവെള്ളാംപള്ളി ശ്രീനിവാസിനും കല്ലേറിൽപരിക്കേറ്റിട്ടുണ്ട്. ജഗന് സമീപമായിരുന്നുശ്രീനിവാസും നിന്നിരുന്നത്. ഇദ്ദേഹത്തിന്റെഇടത് കണ്ണിലാണ് പരിക്കേറ്റത്. മുറിവിന് ചികിത്സിച്ച  ശേഷം മുഖ്യമന്ത്രിയടങ്ങുന്ന സംഘംബസ് യാത്ര തുടർന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here