പു.ക.സയുടെ കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിലേക്ക് ക്ഷണിച്ചിട്ട് അവസാന നിമിഷം ഒഴിവാക്കിയെന്ന് നടൻ ഹരീഷ് പേരടി. ഹരീഷ് പേരടിയായിരുന്നു പരിപാടിയുടെ ഉദ്ഘാടകൻ. സർക്കാരിനെ വിമർശിച്ച് ഹരീഷ് ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു.
നാടക സംവിധായകൻ എ. ശാന്തൻ അനുസ്മരണ പരിപാടിയിലാണ് ഹരീഷ് പേരടിക്ക് വിലക്ക്. സർക്കാരിനെ വിമർശിച്ച് പോസ്റ്റിട്ടതുകൊണ്ട് തന്നെ ഈ പരിപാടി ഉദ്ഘാടനം ചെയ്യേണ്ടതില്ലെന്ന സ്നേഹത്തിൽ പൊതിഞ്ഞ വാക്കുകളോടെയാണ് തന്നെ ഒഴിവാക്കിയതെന്ന് ഹരീഷ് പേരടി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.