28.8 C
Kerala
Friday, May 17, 2024

അരുണാചൽ തിരഞ്ഞെടുപ്പ്: മുഖ്യമന്തി അടക്കം പത്ത് ബിജെപി സ്ഥാനാർത്ഥികൾ എതിരില്ലാതെ തിരഞ്ഞെടുത്തു.

ഇറ്റാനഗർ: ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അരുണാചലിൽ മുഖ്യമന്ത്രി പെമ ഖണ്ഡുവും ഉപമുഖ്യമന്ത്രി ചൗനാ മേനും ഉൾപ്പടെ പത്തു ബിജെപിസ്ഥാനാർഥികൾ എതിരില്ലാതെ വിജയിച്ചു. തവാങ് ജില്ലയിലെ മുക്തോ മണ്ഡലത്തിൽ മുഖ്യമ ന്ത്രി പെമഖണ്ഡു...

വിവേകത്തോടെ നിക്ഷേപിക്കാന്‍ അപ്സ്റ്റോക്ക്

കൊച്ചി: ഇന്ത്യയിലെ അതിവേഗം വളരുന്നതും ഉയര്‍ന്ന റേറ്റിങ് ഉള്ളതുമായ ട്രേഡിങ്, നിക്ഷേപ സ്ഥാപനമായ അപ്സ്റ്റോക് കട്ട് ദി കിറ്റ് കിറ്റ്, ഗെറ്റ് ഇന്‍ ദി മാര്‍ക്കറ്റിനു തുടക്കം കുറിച്ചു. വിപണിയിലെ ബഹളങ്ങള്‍ ഒഴിവാക്കി അറിവിന്‍റെ അടിസ്ഥാനത്തില്‍ നിക്ഷേപിക്കാന്‍ ചെറുകിട നിക്ഷേപകരെ സഹായിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സാമ്പത്തിക പദ്ധതികളെ കുറിച്ചുള്ള തെറ്റായ വിവരങ്ങളുമായുള്ള വില്‍പന, വഴി തെറ്റിക്കുന്ന ഉപദേശങ്ങള്‍, അമിതമായ വിവരങ്ങള്‍, സങ്കീര്‍ണമായ പദാവലികള്‍ തുടങ്ങിയവ പലപ്പോഴും വെല്ലുവിളികള്‍ ഉയര്‍ത്തുന്നു എന്നതാണ് അപ്സ്റ്റോക്കിന്‍റെ ഗവേഷണത്തില്‍ നിന്നു മനസിലായത്. എല്ലാ ഇന്ത്യക്കാര്‍ക്കും യഥാര്‍ത്ഥ അറിവിന്‍റെ ശക്തി പകരുകയും എല്ലാ ആസ്തി വിഭാഗങ്ങളിലും വിവേകത്തോടെ നിക്ഷേപിക്കാന്‍ അവരെ പര്യാപ്തരാക്കുകയുമാണ് അപ്സ്റ്റോക്കിന്‍റെ ലക്ഷ്യമെന്ന് ഇതേക്കുറിച്ചു സംസാരിക്കവെ അപ്സ്റ്റോക്ക് സഹ സ്ഥാപക കവിത സുബ്രഹ്മണ്യന്‍ പറഞ്ഞു.
Header advertisement Header advertisement Header advertisement
Ours Special