ഇറ്റാനഗർ: ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അരുണാചലിൽ മുഖ്യമന്ത്രി പെമ ഖണ്ഡുവും ഉപമുഖ്യമന്ത്രി ചൗനാ മേനും ഉൾപ്പടെ പത്തു ബിജെപിസ്ഥാനാർഥികൾ എതിരില്ലാതെ വിജയിച്ചു.

തവാങ് ജില്ലയിലെ മുക്തോ മണ്ഡലത്തിൽ മുഖ്യമ ന്ത്രി പെമഖണ്ഡു മാത്രമേ നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നുള്ളു. ചൗക്കാം മണ്ഡലത്തിലാണ് ഉപമുഖ്യമന്ത്രി ചൗനാ മേൻ എതിരില്ലാതെ തിര ഞ്ഞെടുക്കപ്പെട്ടത്. ഇവിടത്തെ കോൺഗ്രസ് സ്ഥാ നാർഥി തന്റെ നാമനിർദേശ പത്രിക പിൻവലിച്ചി രുന്നു.

ആറ് മണ്ഡലങ്ങളിൽ ഒരോ നാമനിർദേശ പത്രിക മാത്രമാണ് ലഭിച്ചതെന്നും നാലിടങ്ങളിൽ എതിർ സ്ഥാനാർഥികൾ പത്രിക പിൻവലിച്ചതായും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു. ബുധനാ ഴ്ചയായിരുന്നു നാമനിർദേശ പത്രിക സമർപ്പിക്കാ നുള്ള അവസാന തീയതി.

60 അംഗ നിയമസഭയിലെ എല്ലാ മണ്ഡലങ്ങളിലും ബിജെപി സ്ഥാനാർഥികൾ പത്രിക സമർപ്പിച്ചിരു ന്നു. 34 സീറ്റുകളിലാണ് കോൺഗ്രസ് മത്സരിക്കു ന്നത്. ഏപ്രിൽ 19നാണ് അരുണാചലിൽ തെര ഞ്ഞെടുപ്പ് നടക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here