കേരളത്തിന്റെ മനഃസാക്ഷിയെ ഞെട്ടിച്ച ദാരുണസംഭവമാണ് നെയ്യാറ്റിന്‍കര കൊലപാതകം.യുവാവിനെ നടുറോഡിലിട്ട് മര്‍ദ്ദിച്ച് കാറിനു മുന്നിലേക്ക്തള്ളിയിട്ടുകൊന്നത് സംസ്ഥാന പൊലീസിലെ ഡിവൈ.എസ്.പി റാങ്കിലുള്ള ഒരു ഓഫീസറാണെന്ന് വിശ്വസിക്കാന്‍തന്നെ പ്രയാസം. കേരളാ പൊലീസില്‍ 20 മുതല്‍ 40ശതമാനം വരെ ഉദ്യോഗസ്ഥന്മാര്‍ ക്രിമിനലുകളാണെന്ന്മുമ്പ് കേട്ടിട്ടുï്. 387പേര്‍ ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ അകപ്പെട്ടവരാണെന്ന ഔദ്യോഗിക വിവരം സര്‍ക്കാര്‍ തന്നെ പുറത്തുവിട്ടിട്ടുï്. അവരെല്ലാം യാതൊരുപോറലുമേല്‍ക്കാതെ സര്‍വ്വീസില്‍ സസുഖം വാഴുന്നു.ഈ സന്ദര്‍ഭത്തിലാണ് നെയ്യാറ്റിന്‍കര ഡിവൈ.എസ്.പിഹരികുമാര്‍ കൊലപാതകകേസില്‍ അകപ്പെട്ട വാര്‍ത്തപുറത്തുവരുന്നത്.

വേലി വിളവു തിന്നുന്നതിനെപ്പറ്റി മലയാളത്തില്‍ ഒരുപഴഞ്ചൊല്ലുണ്ട്്. ആവര്‍ത്തിച്ച് പ്രയോഗിച്ച് ഗതികെട്ടഒരു ചൊല്ലാണത്. എങ്കിലും വിളവുകളേറെയും വേലികൂടെക്കൂടെ ഭക്ഷിക്കാന്‍ തുടങ്ങിയാല്‍ ആ പ്രയോഗംആവര്‍ത്തിക്കാതിരിക്കാന്‍ കഴിയില്ല. നെയ്യാറ്റിന്‍കരയിലെഡിവൈ.എസ്.പിയെപ്പറ്റിവേലി വിളവു തിന്നു പൊലീസ് ഡിപ്പാര്‍ട്ടുമെന്റിന് മുമ്പുതന്നെ പലതവണപരാതികള്‍ ലഭിച്ചിട്ടുണ്ട്്.
ഔദ്യോഗിക സ്ഥാനത്തുനിന്ന് ഹരികുമാറിനെ മാറ്റിനിര്‍ത്തണമെന്നു പോ്‌ലും സ്‌പെഷ്യല്‍ ബ്രാഞ്ചശുപാര്‍ശ ചെയ്തിരുന്നു.അത്രത്തോളം ഗുരുതരമായ കൃത്യവിലോപവുംപെരുമാറ്റദൂഷ്യവും പശ്ചാത്ത ല മ ാ യ ു ള്ള ഒ ര ു ഓഫീസര്‍ ആ സ്ഥാനത്ത് സസുഖം തുടരാന്‍ ഇടയായത് എങ്ങനെയെന്ന് സാമാന്യജനങ്ങള്‍ അത്ഭുതപ്പെട്ടുപോകുന്നു.

ഡിവൈവൈ.എസ.് പി ഹരികുമാര്‍ ഭരണം നിയന്ത്രിക്കുന്ന പാര്‍ട്ടിയുടെ പ്രാദേശിക നേതാക്കള്‍ക്ക് ഇഷ്ടതോഴനാണെന്ന്കേള്‍ക്കുന്നു. അയാള്‍ക്കെതിരായ അന്വേഷണറിപ്പോര്‍ട്ടുകള്‍ തൃണവല്‍ഗണിച്ച് നെയ്യാറ്റിന്‍കരയില്‍ വാഴാന്‍അനുവദിച്ചത് ഭരണകക്ഷിയില്‍ അയാള്‍ക്ക് ചെലുത്താന്‍ കഴിഞ്ഞത് അവിഹിത സ്വാധീനം കൊണ്ടാണെന്ന് പറയപ്പെ ടുന്നു. നെയ്യാറ്റിന്‍കരയിലെ കൊലപാതകത്തിനുശേഷംഹരികുമാര്‍ ഒളിവില്‍ പോയത് പൊലീസ് സംഘടനാനേതാവിന്റെ ഒത്താശയോടെയാണ്. അയാള്‍ക്ക് അഭയംനല്‍കിയത് ഒരു ഭരണകക്ഷി നേതാവാണെന്ന് പറയപ്പെടു ന്നു. ഇതൊക്കെ സത്യമാണെങ്കില്‍ അതീവഗുരുതരമാണ്‌നമ്മുടെ പൊലീസിനുള്ളിലെ സ്ഥിതി. പൗരന്റെ ജീവനും
സ്വത്തിിനും സംരക്ഷണം നല്‍കേണ്ട പൊലീസ് തന്നെപൗരരുടെ ജീവനെടുക്കുന്ന അവസ്ഥയുണ്ടായാല്‍ സാധാരണജനങ്ങള്‍ക്ക് പിന്നെന്താണ് ഒരു രക്ഷ? ഡിവൈ.എഎസ്പി ഹരികുമാര്‍ കുറ്റകൃത്യത്തിനു ശേഷം തന്റെ മേലുദ്യോഗസ്ഥനായ റൂറല്‍ എസ്.പിയെ ഫോണില്‍ വിളിച്ച്‌ലീവില്‍ പോകുന്ന കാര്യം അറിയിച്ചതായി റിപ്പോര്‍ട്ട്‌വന്നിരുന്നു. ഔദ്യോഗിക റിവോള്‍വര്‍ സഹിതമാണ്ഇയാാള്‍ മുങ്ങിയത്. തലസ്ഥാനനഗരിയില്‍ പ്രതി സുര
ക്ഷിതമായി ഒളിവിലിരിക്കെ അയാള്‍ തമിഴ്‌നാട്ടിലെ മധുരയിലേക്ക് മുങ്ങി എന്ന് വ്യാജവാര്‍ത്ത പ്രചരിപ്പിച്ച് അയാളെ സഹായിക്കാന്‍ ശ്രമിച്ചു. റൂറല്‍ എസ്.പിക്ക് കൈയ്യോടെ തന്ത്രപൂര്‍വ്വം പ്രതിയെ പിടികൂടാമായിരുന്നുഎന്നാല്‍ നിയമം നടപ്പാക്കേണ്ടവര്‍ തന്നെ കുറ്റവാളിക്കുകൂട്ടുപോകുന്ന സമ്പ്രദായമാണ് നമ്മുടെ പൊലീസിന്റെഉന്നതതലങ്ങളിലും ഉള്ളത്. അതിനാല്‍ പൊലീസിലെക്രിമിനലുകളായ എമ്പോക്കികള്‍ക്ക് എന്നും ഈ നാട്‌സുരക്ഷിതതാവളമായിത്തീരുന്നു. ഇത് അതീവഗുരുതമാണെന്ന് പറയേണ്ടതില്ലല്ലോ.

LEAVE A REPLY

Please enter your comment!
Please enter your name here