ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ ഭാര്യ വെട്ടിക്കൊന്നു

0
19

മുണ്ടൂര്‍: മാനസിക രോഗിയായ ഭാര്യ ഭര്‍ത്താവിനെ ഉറക്കത്തില്‍ വെട്ടിക്കൊന്നു. മുണ്ടൂര്‍ കപ്ലിപാറ വാലിപറമ്പ് വീട്ടില്‍ പഴണിയാണ്ടി ( 62 ) യെ,ഭാര്യ സരസ്വതി, ചൊവ്വാഴ്ച അര്‍ദ്ധരാത്രിയില്‍ ഉറങ്ങുമ്പോള്‍കൊടുവാള്‍കൊണ്ട്കഴുത്തിലും ശരീരത്തിലുംവെട്ടിക്കൊലപെടുത്തിയത്. വീട്ടില്‍ നിന്നിറങ്ങിയോടിയ ഇവര്‍ നേരം പുലരുവോളം സമീപത്തെ കാട്ടിലൊളിച്ചു.രാവിലെപോലീസെത്തിയ ശേഷമാണ് കാട്ടില്‍
നിന്ന് പുറത്ത് വന്നത്.വെട്ടേറ്റ ഉടന്‍ പഴണിയാണ്ടിയെമക്കളും
നാട്ടുകാരും ജില്ല ആശുപത്രിയിലെത്തിച്ചുവെങ്കിലും മരിച്ചു.ദീര്‍ഘകാലംബസ് ഡ്രൈവറായിരുന്ന ഇദ്ദേഹം രണ്ട്മാസമായി മുണ്ടുരില്‍ ഓട്ടോഓടിക്കുന്നു. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം വീട്ടുവളപ്പില്‍സംസ്‌കരിച്ചു. മക്കള്‍ ദിവ്യ, സൗമ്യ, ധന്യ, സന്തോഷ്, സ്വാതി, ഐശ്വര്യ,
സന്ദീപ് മരുമക്കള്‍ രാമദാസ്, സതീഷ്. മാനസീകരോഗത്തിന് ദീര്‍ഘകാലമായിമരുന്ന് കഴിക്കുന്ന സരസ്വതിയെ ,കോങ്ങാട് പോലീസ് അറസ്റ്റ് ചെയ്തു.

കൊല്ലപെട്ട പഴണിയാണ്ടിയും,
ഭാര്യ സരസ്വതിയും.

LEAVE A REPLY

Please enter your comment!
Please enter your name here