സര്‍വ്വകക്ഷിയോഗം ഇന്ന് ചേരുമ്പോള്‍

0
18

ശബരിമല ധര്‍മ്മശാസ്താ ക്ഷേത്രത്തിലെ ആചാരങ്ങളും യുവതീപ്രവേശന പ്രശ്‌നവും മുമ്പെങ്ങുമില്ലാത്ത തരത്തില്‍ കേരളത്തിലെ ധാര്‍മ്മികമനഃസാക്ഷിക്കു മുന്നില്‍ വലിയൊരു ചോദ്യചിഹ്നമായിനിലനില്‍ക്കുകയാണ്. സമൂഹം ഈ വിഷയത്തില്‍രണ്ടു ചേരിയായി തിരിഞ്ഞിരിക്കുന്നു. അതിനിടെകഴിഞ്ഞ ദിവസം സുപ്രീം കോടതിയില്‍ നിന്നുണ്ടായനിര്‍ണ്ണായകമായ ചില തീരുമാനങ്ങള്‍ സങ്കീര്‍ണ്ണമായഈ പ്രശ്‌നത്തിന് ഇന്നല്ലെങ്കില്‍ നാളെ ഒരു പരിഹാരംഉണ്ടാകുമെന്ന പ്രതീക്ഷ ഉണര്‍ത്തിയിരിക്കുകയാണ്.അടുത്ത ജനുവരി 22ന് തുറന്ന കോടതിയില്‍ നേരത്തേ ഉണ്ടായ വിധി പുനഃപരിശോധിക്കപ്പെടുന്നു.അതോടൊപ്പം തന്നെ അനേകം റിട്ട് ഹര്‍ജികള്‍ഒന്നിച്ച് പരിഗണിക്കുകയും ചെയ്യുന്നു. കേരളത്തിലെവിശ്വാസികളുടേയും പുരോഗമനേച്ഛുകളുടേയുംആഗ്രഹങ്ങള്‍ക്ക് ഇണങ്ങുന്ന പൊതുസ്വീകാര്യമായഒരു നിലപാട് ശരിമല വിഷയത്തില്‍ സ്വീകരിക്കാന്‍സംസ്ഥാന സര്‍ക്കാരിന് അസുലഭമായ അവസരമാണ് ലഭിച്ചിട്ടുള്ളത്.

പിണറായി വിജയന്‍ സര്‍ക്കാര്‍അവസരത്തിനൊത്തുയരുന്നതായിഞങ്ങള്‍ മനസ്സിലാക്കുന്നു. ശബരിമലയിലെആചാരങ്ങളുമായിബന്ധപ്പെട്ടവരെവിളിച്ച് സംസാരിക്കുന്നതോടൊപ്പംഈ പ്രശ്‌നത്തില്‍ഇന്ന് സര്‍വ്വകക്ഷിയോഗംനടത്തുകയാണ്മുഖ്യമന്ത്രി. അദ്ദേഹത്തിനും മന്ത്രിസഭാംഗങ്ങള്‍ക്കുംവിജയാശംസകള്‍ നേരുന്നു. ചര്‍ച്ചയില്‍ പങ്കെടുക്കാന്‍പ്രതിപക്ഷത്തെ നയിക്കുന്ന കോണ്‍ഗ്രസ്തീരുമാനിച്ചിട്ടുണ്ട്. ശബരിമല തന്ത്രി കുടുംബാംഗങ്ങളും പന്തളം രാജകുടുംബത്തിലെ അവകാശികളും ക്ഷണിക്കപ്പെട്ടിട്ടുണ്ട്. വിശ്വാസികളുടെപ്രക്ഷോഭത്തിന് പിന്തുണ നല്‍കിവന്ന ബി.ജെ.പിയുടെനേതൃത്വം അവസാനനിമിഷത്തില്‍ സര്‍വ്വകക്ഷിയോഗത്തില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചത്‌നന്നായി. അല്ലെങ്കില്‍ ശബരിമല വിശ്വാസികളുടെപ്രക്ഷോഭം നയിച്ച ബി.ജെ.പി നേതാക്കള്‍ക്ക്പ്രശ്‌നം രമ്യമായി തീരണമെന്ന് ആഗ്രഹമില്ലെന്നു വരും.രാഷ്ട്രീയ മുതലെടുപ്പ് മാത്രമാണ് ആ പാര്‍ട്ടിയുടെലക്ഷ്യമെന്നഎതിരാളികളുടെ വിമര്‍ശനത്തെ സാധൂകരിക്കുകയും ചെയ്യും.

യുവതീപ്രവേശന വിധിക്ക് സുപ്രീംകോടതി സ്‌റ്റേഅനുവദിച്ചിട്ടില്ലെന്നിരിക്കെ വെള്ളിയാഴ്ച മുതല്‍ആരംഭിക്കുന്ന മണ്ഡലമഹോത്സവ കാലത്ത് ശബരിമല ദര്‍ശനത്തിന് യുവതികള്‍ എത്താനിടയുണ്ട്.ഇതിനകം 550 യുവതികള്‍ സര്‍ക്കാിന് അപേക്ഷഅയച്ച് കാത്തിരിക്കുകയാണ്. തൃപ്തി ദേശായിയുംകൂട്ടരും മുഖ്യമന്ത്രിയോട് അനുമതി തേടിയിട്ടുണ്ടെന്നും പറയപ്പെടുന്നു. സമരസജ്ജരായ വിശ്വാസികളില്‍ നിന്ന് ഈ യുവതികള്‍ക്കെല്ലാം സംരക്ഷണം നല്‍കേണ്ട ബാദ്ധ്യത സംസ്ഥാന പൊലീസിനുണ്ട്.നാലായിരത്തിലേറെപൊലീസ് സേനാംഗങ്ങളെശബരിമലയിലും പരിസരപ്രദേശത്തും ഡ്യൂട്ടിക്ക്‌നിയോഗിച്ചുകഴിഞ്ഞു.

മണ്ഡലകാലത്ത് ശബരിമലയില്‍ യുവതികള്‍ ദര്‍ശനത്തിന് വരുന്നതും അവരെ തടയാന്‍ സമരക്കാര്‍വരുന്നതും വീണ്ടുംസംഘര്‍ഷത്തിന് വഴിയൊരുക്കും.അതില്ലാതാക്കാനാണ്‌സര്‍വകക്ഷിയോഗം വിളിച്ച് സമവായസാധ്യതകള്‍ ആരായുന്നത്. ബന്ധപ്പെട്ടവര്‍ സര്‍ക്കാരിന്റെ സദുദ്ദേശ്യത്തോട്ഈ സന്ദര്‍ഭത്തില്‍ സഹകരിക്കുകയാണ് വേണ്ടത്.

്.

LEAVE A REPLY

Please enter your comment!
Please enter your name here