അധികൃതരുടെ അനാസ്ഥ: മണ്ണൂര്‍ക്കാവിലെ പമ്പ് ഹൗസ് നോക്ക് കുത്തി

0
24
മൈനാഗപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് പി.എസ് ജയലക്ഷ്മിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ വാട്ടര്‍ അതോറിറ്റി അസി എക്‌സിക്യൂട്ടിവ് എന്‍ജിനിയറെ ഉപരോധിക്കുന്നു

കുന്നത്തൂര്‍:അധികൃതരുടെ അനാസ്ഥ മൂലം മൈനാഗപ്പള്ളി മണ്ണൂര്‍ക്കാവ് പമ്പ് ഹൗസ് നോക്കു കുത്തിയായത് ഒമ്പത് മാസം.ഒന്നര വര്‍ഷം മുന്‍പാണ് മൈനാഗപ്പള്ളി പഞ്ചായത്ത് മണ്ണൂര്‍ക്കാവ് ക്ഷേത്രത്തിനു സമീപം 15 ലക്ഷം രൂപ ചെലവഴിച്ച് പമ്പ് ഹൗസ് നിര്‍മ്മിച്ചത് . മൈനാഗപ്പള്ളി പഞ്ചായത്തിലെ 20,21,8 എന്നീ വാര്‍ഡുകളിലെ കുടിവെള്ള പ്രശ്‌നത്തിന് പത്ത് വര്‍ഷത്തേക്ക് ജല ലഭ്യത ഉറപ്പാക്കിയാണ് പദ്ധതി നടപ്പാക്കിയത്.
എന്നാല്‍ എട്ടുമാസം കഴിഞ്ഞപ്പോള്‍ പമ്പില്‍ ചെളി കയറി അടയുകയും കുടിവെള്ള വിതരണം മുടങ്ങുകയും ചെയ്തു. കുറഞ്ഞ പവര്‍ ഉള്ള മോട്ടര്‍ പമ്പ് ഉപയോഗിക്കേണ്ടതിന് പകരം 12.5 എച്ച് പിയുള്ള ഉയര്‍ന്ന പവറുള്ള മോട്ടോര്‍ ഉപയോഗിച്ചതു കൊണ്ടാണ് നശിച്ചെതെന്നാണ് ആക്ഷേപം.
പമ്പ് പുന:സ്ഥാപിക്കാനുള്ള നടപടികള്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റ് പി.എസ് ജയലക്ഷ്മിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ വാട്ടര്‍ അതോറിറ്റി അസി എക്‌സിക്യൂട്ടിവ് എന്‍ജിനിയറെ ഉപരോധിച്ചു.
സ്ഥലം കണ്ടെത്തി നല്‍കിയാല്‍ പുതിയ കുഴല്‍ കിണര്‍ നര്‍മിച്ചു നല്‍കാമെന്ന ഉറപ്പില്‍ സമരം അവസാനിപ്പിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here