റോഡിൽ ഗതാഗത തടസമുണ്ടാക്കി ഓടയുടെ മേൽമൂടികൾ

0
5

ഇരവിപുരം: മേവറം – മൈലാപ്പൂര് സ്‌കൂൾ റോഡിൽ ഗതാഗത തടസമുണ്ടാക്കി ഓടയുടെ മേൽമൂടികൾ. റോഡിൽ ഇരുവശങ്ങളിലുമുള്ള ഓടകൾക്കായി നിർമിച്ച മേൽമൂടികളാണ് ഗതാഗത തടസമുണ്ടാക്കി വഴിയരുകിൽ കിലോമീറ്ററുകളോളം കിടക്കുന്നത്.
പണി പൂർത്തിയായി മാസങ്ങൾ കഴിഞ്ഞിട്ടും മേൽമൂടി സ്ഥാപിക്കാൻ കരാറുകാരൻ തയ്യാറാകാത്തതാണ് പ്രശ്‌നമാകുന്നത്. വീതി കുറഞ്ഞ റോഡിൽ ഓടകൾക്ക് മേൽമൂടിയില്ലാത്തതിനാൽ വാഹനങ്ങൾ ഓടയിൽ വീഴുന്നത് പതിവായിരുന്നു. നിരവധി സ്‌കൂൾ ബസുകളും സ്വകാര്യ വാഹനങ്ങളും കടന്നു പോകുന്ന ഇവിടെ അപകടം പതിവായതോടെയാണ് ഓടകൾക്ക് മേൽമൂടി സ്ഥാപിക്കാൻ തീരുമാനിച്ചത്. എന്നാൽ നിർമാണം പൂർത്തിയാക്കിയ മേൽമൂടികൾ മാസങ്ങൾ പിന്നിട്ടിട്ടും കരാറുകാരൻ ഓടകൾക്ക് മുകളിൽ നിരത്താൻ തയ്യാറാകുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. റോഡരുകിൽ ഇവ കിലോമീറ്ററുകളോളം കിടക്കുന്നതിനാൽ ഒരേ സമയം ഇരുവശത്തേക്കും വാഹനങ്ങൾ കടന്ന് പോകുന്നതിന് തടസ്സമാകുന്നു. വാഹനങ്ങൾ പിന്നിലേക്ക് എടുക്കുന്നതിനെച്ചൊല്ലി പലപ്പോഴും വാക്ക് തർക്കവും ഉണ്ടാകുന്നു. കരാറുകാരനോട് നിരവധി തവണ ആവശ്യപ്പെട്ടിട്ടും മേൽമൂടികൾ സ്ഥാപിക്കാൻ തയ്യാറാകുന്നില്ലെന്ന് പ്രദേശവാസികൾ പറയുന്നു. എന്നാൽ ചില വ്യക്തികളുടെ വീടിനു മുന്നിൽ ഇയാൾ മേൽമൂടികളിട്ടു നൽകിയതായി ആക്ഷേപമുണ്ട്.

മേവറം – മൈലാപ്പൂര് സ്‌കൂൾ റോഡിൽ ഗതാഗത തടസമുണ്ടാക്കി റോഡിൽ കിടക്കുന്ന മേൽമൂടികൾ.

LEAVE A REPLY

Please enter your comment!
Please enter your name here